ലണ്ടന്‍: ഖലിസ്ഥാന്‍ വിഘടനവാദ സംഘടനയായ ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സിന്റെ നേതാവ് അവതാര്‍ സിങ് ഖണ്ഡ മരിച്ചു. ബര്‍മിങ് ഹാം ആശുപത്രിയില്‍ പുലര്‍ച്ചെയായിരുന്നു അന്ത്യം. രക്താര്‍ബുദത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍, മരണം വിഷം ഉള്ളില്‍ ചെന്നതിനാലാണ് എന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ച്യെതു.
കാന്‍സറിനെത്തുടര്‍ന്ന് രക്തം കട്ടപിടിച്ചുണ്ടായ വിഷബാധയാണ് മരണകാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍, ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളാണ് ഖണ്ഡയുടെ മരണത്തിന് ഉത്തരവാദികളെന്നും ഖലിസ്ഥാന്‍ സംഘടന ആരോപിച്ചു. ഖലിസ്ഥാന്‍ വാദമുയര്‍ത്തി ലണ്ടന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന് നേര്‍ക്കുണ്ടായ പ്രതിഷേധത്തിന്റെയും അക്രമത്തിന്റെയും മുഖ്യ ആസൂത്രകനാണ് അവതാര്‍ സിങ് ഖണ്ഡ. പ്രമുഖ ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന്റെ അടുത്തയാളാണ് രഞ്ജോധ് സിങ് എന്നും അറിയപ്പെട്ട അവതാര്‍ സിങ്.
സിഖ് യുവാക്കള്‍ക്കിടയില്‍ തീവ്രവാദ ആശയം പ്രചരിപ്പിച്ചിരുന്ന അവതാര്‍ ഖണ്ഡ, ലണ്ടനില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുകയായിരുന്നു. ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്സ് പ്രവര്‍ത്തകനായിരുന്നു ഇയാളുടെ പിതാവ്. 1991 ല്‍ ഇന്ത്യന്‍ സുരക്ഷാ സേന അവതാറിന്റെ പിതാവിനെ വെടിവെച്ചു കൊല്ലുകയായിരുന്നു.
Discussion about this post