കമ്പാല (ഉഗാണ്ട ): രാമായണ മാസാചരണം മലയാളി ഉള്ള എല്ലാ ദേശങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഗൾഫ് , അമേരിക്ക ,യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിൽ ഇതിനോടകം തന്നെ ചെറിയ ചെറിയ കൂട്ടായ്‌മകൾ രാമായണം മാസം ആചരിക്കുന്നുണ്ട്.
എന്നാൽ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിലെ മലയാളികൾ വളരെ വ്യത്യസ്തമായ രീതിയിൽ രാമായണമാസം ആചരിച്ചിരിക്കുകയാണ്. വളരെ ചെറിയ തോതിൽ മാത്രം മലയാളികൾ ഉള്ള ഉഗാണ്ടയിൽ രാജ്യ തലസ്ഥാനമായ കമ്പാലയിലാണ് ഭൂരിഭാഗം മലയാളികളും താമസിക്കുന്നത്. ഇവിടുത്തെ മലയാളി കൂട്ടായ്മയായ ഏകത ആദ്ധ്യാത്മിക സമിതി ഉഗാണ്ടയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുമാസമായി വിപുലമായ തോതിൽ രാമായണ മാസം ആചരിച്ചുവരുന്നു.
കമ്പാലയിലെ മലയാളികളുടെ സാന്നിധ്യം കൊണ്ട് രാമായണ മാസാചരണം വ്യത്യസ്‍തമാകുകയായിരുന്നു. ഏതാണ്ട് എല്ലാ മലയാളികളും ഈ ചടങ്ങുകളിൽ പങ്കെടുത്തിരുന്നു. രാമായണ മാസാചരണത്തിന്റെ സമാപനം കമ്പാല പട്ടീദാർ സമാജിൽ വച്ചു നടന്നു. രാമായണ പാരായണ സമാരോഹത്തിൽ നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഗണപതി ഹോമവും , ഭജനയും ഉണ്ടായിരുന്നു. ഉഗാണ്ടയിലെ മലയാളി വനിതകൾ അവതരിപ്പിച്ച തിരുവാതിരകളിയും ഉണ്ടായിരുന്നു. തുടർന്ന് കർക്കിടക മരുന്ന് കഞ്ഞി വിതരണവും നടന്നു. സമിതി അംഗങ്ങൾ ആയ ശ്രീ സുരേഷ് മേനോൻ, ഷിനു ,സതീഷ് കുമാർ,ഗോപിനാഥ്, രാജേഷ്, സുഗേഷ് പട്ടുവം തുടങ്ങിയവർ നേതൃത്വം നൽകി.
Discussion about this post