ബ്രസല്‍സ്(ബല്‍ജിയം): ഇറാനില്‍ മതപോലീസിന്റെ കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിക്ക് യൂറോപ്യന്‍ യൂണിയന്റെ മനുഷ്യാവകാശ പുരസ്‌കാരം. മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യങ്ങളും സംരക്ഷിക്കുന്ന വ്യക്തികളെയോ ഗ്രൂപ്പുകളെയോ ആദരിക്കുന്നതിനായി 1988ലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സമാധാനത്തിനുള്ള നൊബേല്‍ സമ്മാന ജേതാവായ ആന്‍ഡ്രി സഖറോവിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. പുരസ്‌കാര ദാന ചടങ്ങ് ഡിസംബര്‍ 13ന് നടക്കും.
ഹിജാബ് ശരിയായി ധരിച്ചില്ലെന്നപേരില്‍ മതപോലീസ് കസ്റ്റഡിയിലെടുത്ത ഇരുപത്തിരണ്ടുകാരിയായ കുര്‍ദിഷ് യുവതി മഹ്‌സ അമിനി കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 16നാണ് മരിച്ചത്. മഹ്‌സയുടെ സംസ്‌കാര ചടങ്ങിനിടെ നൂറുകക്കിന് സ്ത്രീകളാണ് ശിരോവസ്ത്രം അഴിച്ചുമാറ്റി പ്രതിഷേധിച്ചത്. പൊതുസ്ഥലത്ത് ഹിജാബ് ഊരിയെറിഞ്ഞും വസ്ത്രങ്ങള്‍ തീയിട്ടും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് ഇറാന്‍ ജനത പ്രതിഷേധിച്ചത്.
തുടര്‍ന്ന് അമിനിക്ക് നീതി തേടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും രാജ്യത്തെ സ്ത്രീകളും തെരുവിലിറങ്ങി. ലോകമെമ്പാടും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായി.
Discussion about this post