വാഷിംഗ്ടൺ: അമേരിക്കയിലെ 48 സംസ്ഥാനങ്ങളിലെ 851 ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിനായി രാം മന്ദിർ രഥയാത്ര തിങ്കളാഴ്ച ചിക്കാഗോയിൽ നിന്ന് ആരംഭിക്കും. വിശ്വഹിന്ദു പരിഷത്ത് ഓഫ് അമേരിക്കയുടെ (വിഎച്ച്പിഎ) നേതൃത്വത്തിലാണ് യാത്ര സംഘടിപ്പിക്കുന്നത്.
അടുത്ത 60 ദിവസത്തിനുള്ളിൽ 8,000 മൈലുകൾ താണ്ടുമെന്ന് സംഘാടകർ അറിയിച്ചു. ടൊയോട്ട സിയന്ന വാനിനു മുകളിൽ നിർമ്മിച്ച രഥത്തിൽ ശ്രീരാമൻ, സീതാദേവി, ലക്ഷ്മണൻ, ഹനുമാൻ എന്നിവരുടെ പ്രതിമകളും അയോധ്യയിലെ രാമക്ഷേത്രത്തിൽ നിന്നുള്ള പ്രത്യേക പ്രസാദവും പ്രാണപ്രതിഷ്ഠാ പൂജിത് അക്ഷത്തിന്റെ കലശവും ഉണ്ടായിരിക്കുമെന്ന് ജനറൽ സെക്രട്ടറി അമിതാഭ് മിത്തൽ പറഞ്ഞു.
രാമമന്ദിർ പ്രാണ പ്രതിഷ്ഠ ചടങ്ങ് ലോകമെമ്പാടുമുള്ള 1.5 ബില്യണിലധികം ഹിന്ദുക്കളുടെ ഹൃദയങ്ങളിൽ സന്തോഷം നിറയ്‌ക്കുകയും നവോന്മേഷത്തിനും വിശ്വാസത്തിനും കാരണമാവുകയും ചെയ്തു.
ഇപ്പോൾ മാർച്ച് 25 ന് അമേരിക്കയിലെ ചിക്കാഗോയിൽ നിന്ന് ആരംഭിക്കുന്ന ഈ യാത്ര 8000 മൈലുകളോളം സഞ്ചരിക്കും. യുഎസിലെ 851 ക്ഷേത്രങ്ങളും കാനഡയിലെ 150 ഓളം ക്ഷേത്രങ്ങളും ഇത് ഉൾക്കൊള്ളുമെന്നും മിത്തൽ പറഞ്ഞു.
Discussion about this post