കാലിഫോർണിയ: അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 19 വാസത്തെ വാസത്തിനു ശേഷം ശുഭാംശുവും സംഘവും ഭൂമിയിൽ തിരിച്ചിറങ്ങി. ബഹിരാകാശ നിലയത്തിൽ നിന്നും ഇന്നലെ വൈകിട്ട് യാത്ര തുടങ്ങി ചൊവ്വാഴ്ച വൈകിട്ട് ഏകദേശം 3 മണിയോടെ പേടകം കാലിഫോര്‍ണിയ തീരത്തിനടുത്ത് പസഫിക് സമുദ്രത്തില്‍ പതിച്ചു. ബഹിരാകാശ ദൗത്യം പൂർത്തിയാക്കിയ രണ്ടാമത്തെ ഇന്ത്യാക്കാരനാണ് ശുഭംശു ശുക്ല.
ശുഭാംശു ശുക്ല അടങ്ങുന്ന സംഘത്തെ സ്‌പേസ്എക്‌സ് കപ്പലില്‍ തീരത്തേക്ക് എത്തിക്കും. തുടര്‍ന്ന് ആക്‌സിയം 4 ദൗത്യത്തിലെ അംഗങ്ങളായ പെഗ്ഗി വിറ്റ്‌സണ്‍ (യുഎസ്), സ്ലാവോസ് ഉസ്‌നാന്‍സ്‌കി- വിസ്‌നിയേവ്‌സ്‌കി (പോളണ്ട്), ടിബോര്‍ കാപു (ഹംഗറി) എന്നിവരും ശുഭാംശു ശുക്ലയോയൊപ്പം വിദഗ്‌ധോപദേശ പ്രകാരം ഒരാഴ്ച വിശ്രമത്തിലായിരിക്കും. ഭൂമിയിലെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാനാണ് ഈ വിശ്രമം.
അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ 14 ദിവസം അറുപതിലധികം ശാസ്ത്രീയ പരീക്ഷണങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. അങ്ങനെ ദൗത്യത്തിലുടനീളം നടത്തിയ പരീക്ഷണങ്ങളുടെ 580 പൗണ്ടിലധികം കാര്‍ഗോകളുമായിട്ടാണ് ഡ്രാഗണ്‍ പേടകത്തിന്റെയും സംഘത്തിന്റെയും മടക്കം.
ജൂണ്‍ 25നായിരുന്നു സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ വിക്ഷേപണം. പ്രതീക്ഷിച്ച സമയത്തിന് മുമ്പ് ജൂണ്‍ 26ന് ഡ്രാഗണ്‍ പേടകം വിജയകരമായി ഐഎസ്എസില്‍ ഡോക്കിങ് ചെയ്തു.
Discussion about this post