ബീജിങ്: ചൈനീസ് കൊവിഡ് വാക്‌സിനുകള്‍ രക്താര്‍ബുദത്തിന് കാരണമാകുന്നതായി റിപ്പോര്‍ട്ട്. ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ അംഗീകാരത്തോടെ പുറത്തിറക്കിയ വാക്‌സിനുകള്‍ക്കെതിരെയാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
വാക്സിന്‍ സ്വീകരിച്ച ചിലര്‍ക്ക് രക്താര്‍ബുദം ബാധിച്ചതോടെ ലക്ഷണങ്ങളില്‍ ജാഗ്രത കാട്ടണമെന്ന് നിര്‍ദേശിച്ച് ചൈനീസ് ഹെല്‍ത്ത് കെയര്‍ കമ്മീഷന്‍ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ പകര്‍പ്പ് ഹെബെയ്, ലിയോണിങ്, സിചുവാന്‍, ഷാന്‍സി തുടങ്ങിയ 18 പ്രവിശ്യകളിലാണ് വിതരണം ചെയ്തത്. ഈ സര്‍ക്കുലറിന്റെ അടിസ്ഥാനങ്ങളിലാണ് മാധ്യമവാര്‍ത്തകള്‍ പ്രചരിക്കുന്നത്. വാക്‌സിന്‍ സ്വീകരിച്ചതിനു ശേഷം രക്താര്‍ബുദം ബാധിച്ച ആളുകള്‍ വിവരം ധരിപ്പിക്കണമെന്ന് സര്‍ക്കുലറില്‍ നിര്‍ദേശമുണ്ട്.
ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ള ഡാറ്റയെ അടിസ്ഥാനമാക്കി, 2022 മാര്‍ച്ച് 3 വരെ, മുപ്പത്തിയൊന്ന് പ്രവിശ്യകളിലായി 3,147 ദശലക്ഷം ഡോസ് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
Discussion about this post