മ്യൂണിക്ക്(ജര്‍മ്മനി): ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്‍റെ അമൃതമഹോത്സവ വാരമാഘോഷിച്ച് ജര്‍മ്മന്‍ നഗരമായ മ്യൂണിക്ക്. വാരാഘോഷത്തിന്‍റെ ഭാഗമായി മ്യൂണിക്കിലെ ചാന്‍സറിയില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്‍റെ ജീവിതഗാഥ അവതരിപ്പിക്കുന്ന പ്രദര്‍ശനം ഇന്നലെ ആരംഭിച്ചു. പ്രവാസി ഭാരതീയരും ജര്‍മ്മനിയിലെ ഇന്ത്യന്‍ കോണ്‍സലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നേതാജിയുടെ മകള്‍ ഡോ. അനിതാബോസ് മുഖ്യാതിഥിയായി.
”ഒരു സ്വതന്ത്ര മാതൃരാജ്യത്തിനായുള്ള നേതാജിയുടെ സ്വപ്‌നമാണ് 75 വര്‍ഷം മുമ്പ് സാക്ഷാത്കരിക്കപ്പെട്ടതെന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മോഹിത് യാദവ് പറഞ്ഞു. 2047 ഓടെ ഭാരതത്തെ ഒരു വികസിത രാജ്യമാക്കി മാറ്റാനുള്ള അമൃതകാലത്തേക്കുള്ള യാത്രയില്‍ ലോകമെമ്പാടുമുള്ള ഭാരതീയര്‍ അണിചേരണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
നേതാജിയെ അകാലത്തില്‍, ദുരൂഹമായി നഷ്ടപ്പെട്ട ആഗസ്ത് 18ന്റെ ഓര്‍മ്മകള്‍ക്കുമുന്നോടിയായി ഇത്തരമൊരു പ്രദര്‍ശനത്തില്‍ പങ്കെടുക്കാനാകുന്നത് അഭിമാനകരമാണെന്ന് ഡോ. അനിതാബോസ് പറഞ്ഞു.
”സ്വാതന്ത്ര്യത്തിന്‍റെ 75 വര്‍ഷത്തിനുശേഷം, വികസിത രാജ്യമാകുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പഞ്ചപ്രാണ്‍ പദ്ധതി ഏറ്റെടുക്കണമെന്ന് അവര്‍ പറഞ്ഞു. വിജയകരവും സമ്പന്നവുമായ ഒരു രാജ്യം എന്ന നേതാജിയുടെ കാഴ്ചപ്പാട് അടുത്ത ഏതാനും ദശകങ്ങളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് അനിതാബോസ് പ്രതീക്ഷ പ്രകടിപ്പിച്ചു.
തിരംഗ ആഘോഷം, മ്യൂണിക്കിലെ ഇംഗ്ലീഷ് ഗാര്‍ഡനില്‍ അടുത്തിടെ സമാപിച്ച സ്വാതന്ത്ര്യദിന ക്രിക്കറ്റ് കപ്പ്, ‘ഗദര്‍-ഏക് പ്രേം കഥ’, ‘റോക്കട്രി’ തുടങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളുടെ പ്രദര്‍ശനം, മ്യൂണിക്കില്‍ ഇന്ത്യന്‍ നൃത്തരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു വീഡിയോ ലോഞ്ച് എന്നിവ ഉള്‍പ്പെടുന്നതാണ് പ്രദര്‍ശനം. ഫ്രീബര്‍ഗിലെ ആഘോഷങ്ങളും നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനവും ഇതിന്റെ ഭാഗമാണ്. ദക്ഷിണ ജര്‍മ്മനിയിലെ അമൃത് മഹോത്സവ് ആഘോഷങ്ങളില്‍ 80,000 പ്രവാസി ഭാരതീയരാണ് അണിനിരന്നത്.
Discussion about this post