VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ജനുവരി 21: റാഷ് ബിഹാരി ബോസ് സ്മൃതിദിനം

VSK Desk by VSK Desk
21 January, 2023
in സംസ്കൃതി
ShareTweetSendTelegram

1912 ഡിസംബർ 23

ബ്രിട്ടീഷ് ചക്രവർത്തിയുടെ പ്രതിപുരുഷനായ പുതിയ വൈസ്രോയിയുടെ പ്രൗഢ ഗംഭീരമായ സ്വീകരണ ഘോഷയാത്ര ഡൽഹിയിലെ ചാന്ദ്നീ ചൗക്കിലൂടെ കടന്നു വരികയാണ് . ഒരു മനുഷ്യ സമുദ്രം തന്നെ അലയടിച്ചു വരുന്ന രീതിയിലുള്ള ആ ഘോഷയാത്രയിൽ കമനീയമായി അലങ്കരിച്ചൊരുക്കിയ ഒരു കൊമ്പനാനയുടെ മുകളിലിരിക്കുകയാണ് വൈസ്രോയി ഹാർഡിഞ്ച് പ്രഭു . പെട്ടെന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു കൈ ഉയർന്നു താണു . ചെകിടടപ്പിക്കുന്ന സ്ഫോടനം . പുകപടലങ്ങൾ അടങ്ങിയപ്പോൾ കണ്ടത് പരിക്കേറ്റ് ചോരയിൽ കുളിച്ചു കിടക്കുന്ന ഹാർഡിഞ്ച് പ്രഭുവിനേയും മരിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ അംഗരക്ഷകനേയുമാണ് .ഡൽഹി തലസ്ഥാനമാക്കിക്കൊണ്ട് അവിടെ രാജകീയമായി പ്രവേശിക്കാനെത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കിങ്കരനെ എതിരേറ്റത് “സ്വാതന്ത്ര്യമാണ് ജീവിതം അടിമത്തമോ മരണം ” എന്ന ആവേശോജ്ജ്വലമായ മുദ്രാവാക്യമുയർത്തി വിപ്ലവപാതയിലേക്കെടുത്തു ചാടിയ ഒരു കൂട്ടം ധീര ദേശാഭിമാനികളുടെ ബോംബുകളാണ് .

സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപന്മാർക്ക് വിപ്ലവകാരികൾ നൽകിയ ഈ സ്വീകരണം ഒരിക്കലും സഹിക്കാനാകുമായിരുന്നില്ല . അപമാനഭാരം കൊണ്ട് വീർപ്പു മുട്ടിയ അവർ ഈ ബോംബ് സ്ഫോടനത്തിനു പിന്നിലുള്ളവരെ തേടി നാലുപാടും പാഞ്ഞു . ഒരു വർഷത്തോളം ഡൽഹി ബോംബാക്രമണത്തിനു പിന്നിൽ ആരെന്ന് കണ്ടെത്താനവർക്കായില്ല .ഒടുവിൽ ഡെറാഡൂൺ വന ഗവേഷണ സ്ഥാപനത്തിൽ ഗുമസ്തനായി ജോലി ചെയ്യുന്ന ഒരു ബംഗാൾ സ്വദേശിയാണ് ഈ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്തതെന്ന് അവർ കണ്ടുപിടിച്ചൂ .ഭാരതത്തിലെ വിപ്ലവ പ്രസ്ഥാനങ്ങളുടെ പ്രധാന സൂത്രധാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ട റാഷ് ബിഹാരി ബോസ് ആയിരുന്നു ആ ബോംബ് സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നത് . തന്നെ ബ്രിട്ടീഷുകാർ മനസ്സിലാക്കി എന്നറിഞ്ഞ നിമിഷം റാഷ് ബിഹാരി ഡെറാഡൂണിൽ നിന്ന് രക്ഷപ്പെട്ട് ബനാറസിലെത്തി.. അവിടെ മൂന്നുവർഷത്തോളം ഒളിവിലിരുന്ന് വിപ്ലവ പ്രസ്ഥാനങ്ങൾക്ക് നേതൃത്വം നൽകി . ഭാരതത്തിനകത്തും പുറത്തുമായി വളർന്നു വന്ന ഗദർ പ്രസ്ഥാനമുൾപ്പെടെയുള്ള സംഘടനകൾക്ക് മാർഗ്ഗ നിർദ്ദേശം നൽകിക്കൊണ്ട് അദ്ദേഹം വിപ്ലവ പ്രവർത്തനം തുടർന്നു .

വിദേശ രാജ്യങ്ങളിൽ സ്വാതന്ത്ര്യ പ്രവർത്തനങ്ങൾ നടത്തിയ വിപ്ലവ നായകർ ഭാരതത്തിലേക്ക് മടങ്ങിത്തുടങ്ങി . റാഷ് ബിഹാരിയുടെ നേതൃത്വത്തിൽ ഒരു സമ്പൂർണ വിപ്ലവ പദ്ധതി ഉയർന്നു വന്നു. ലാലാ ഹർദയാലും, സചീന്ദ്ര നാഥ സന്യാലും വിഷ്ണു പിംഗളേയുമടക്കമുള്ള നിരവധി ധീര ദേശാഭിമാനികൾ ഓരോ നഗരങ്ങളിലും സഞ്ചരിച്ച് പദ്ധതി വിജയിപ്പിക്കാൻ യത്നിച്ചു കൊണ്ടിരുന്നു . അങ്ങനെ 1915 ഫെബ്രുവരി 21 സമ്പൂർണ വിപ്ലവത്തിനു വേണ്ടി തിരഞ്ഞെടുക്കപ്പെട്ടു . അന്ന് ഇന്ത്യൻ സൈന്യത്തിലെ വിവിധ ട്രൂപ്പുകളും വിപ്ലവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിരുന്നു .എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ വിപ്ലവ സംഘടനയിലേക്ക് പുതുതായി ചേർക്കപ്പെട്ട ഒരംഗം പദ്ധതിയെ ബ്രിട്ടീഷുകാർക്ക് ഒറ്റിക്കൊടുത്തു .291 പേർ അറസ്റ്റ് ചെയ്യപ്പെട്ടു . അതിൽ 42 പേരെ തൂക്കിക്കൊന്നു . 114 പേർ നാടുകടത്തപ്പെട്ടു . ബാക്കിയുള്ളവരെ വെറുതെ വിട്ടു . റാഷ് ബിഹാരി ബോസ് ഭാരതം വിടാൻ നിർബന്ധിതനാവുകയും ജപ്പാനിലേക്ക് രക്ഷപ്പെടുകയും ചെയ്തു

ജപ്പാനിലെത്തിയ അദ്ദേഹത്തിന് പതിനേഴ് പ്രാവശ്യം താമസ സ്ഥലം മാറേണ്ടി വന്നു . അന്ന് ജപ്പാനും ബ്രിട്ടനുമായി സൗഹൃദം നിലനിന്നിരുന്നതിനാൽ റാഷ് ബിഹാരിയെ പിടിക്കാൻ ബ്രിട്ടൻ ജപ്പാനെ സമീപിച്ചിരുന്നു . ജപ്പാനിലെ ദേശീയവാദികളിൽ ചിലർ റാഷ് ബിഹാരിയെ പിന്തുണച്ചു .അങ്ങനെ ബ്രിട്ടന്റെ പിടിയിലകപ്പെടാതെ ജപ്പാനിൽ ജീവിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തന്നെ ഒളിവിൽ താമസിപ്പിച്ച സോമ കുടുംബത്തിൽ നിന്ന് അദ്ദേഹം വിവാഹം കഴിച്ചു .തുടർന്ന് ജാപ്പനീസ് ഭാഷ പഠിച്ച് അവിടെ പത്രപ്രവർത്തകനായി അദ്ദേഹം ജോലിചെയ്തു . ഇതിനിടയിലും ഭാരതത്തിന്റെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. സ്വാതന്ത്ര്യ സമരത്തെപ്പറ്റിയും ഭാരതത്തിന്റെ അവകാശങ്ങളെപ്പറ്റിയും ജാപ്പനീസ് ഭാഷയിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളുമെഴുതി. ഭാവിയിൽ സുഭാഷ് ചന്ദ്ര ബോസിന് സ്വാതന്ത്ര്യ സമര പോരാട്ടത്തിനുതകും വിധം വളക്കൂറുള്ള മണ്ണായി അദ്ദേഹം ജപ്പാനെ മാറ്റി . ഇന്ത്യൻ നാഷണൽ ആർമിയുടെ രൂപീകരണത്തിന് പ്രധാന പങ്കു വഹിച്ചത് റാഷ് ബിഹാരിയാണ്.

അവസാനശ്വാസം വരെ സമരം നിർത്തരുതെന്ന് അദ്ദേഹം സ്വാതന്ത്ര്യ ഭടന്മാരെ ഉദ്ബോധിപ്പിച്ചിരുന്നു. ഒരിക്കൽ സചീന്ദ്ര സന്യാലിൽ നിന്ന് ലഭിച്ച കത്തിൽ നിരാശ നിഴലിക്കുന്നത് തിരിച്ചറിഞ്ഞ റാഷ് ബിഹാരി ഇങ്ങനെ കുറിച്ചു . ” താങ്കളുടെ എഴുത്തിൽ ചിലയിടത്ത് നിഴലിക്കുന്ന നിരാശാ ബോധം എനിക്കിഷ്ടപ്പെടുന്നില്ല .ജീവിതം സനാതനമാണ് . അതിനാൽ സംഘർഷവും സനാതനമാണ് “

1945 ജനുവരി 21 ന് അദ്ദേഹം അന്തരിച്ചു . ഒരു വിദേശിക്ക് ലഭിക്കാവുന്ന ഏറ്റവുമുയർന്ന ബഹുമതിയായ ഓർഡർ ഓഫ് ദ മെറിറ്റ് ഓഫ് ദ റൈസിംഗ് സൺ നൽകിയാണ് ജപ്പാൻ അദ്ദേഹത്തെ ആദരിച്ചത് . 2013 ൽ ആ ധീര ദേശാഭിമാനിയുടെ ചിതാഭസ്മം ജപ്പാനിൽ നിന്ന് ഭാരതത്തിലെത്തിച്ച് ഹൂഗ്ഗ്ളി നദിയിൽ നിമഞ്ജനം ചെയ്തു.

ധീര വിപ്ലവകാരിക്ക് പ്രണാമങ്ങൾ..

ShareTweetSendShareShare

Latest from this Category

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘവും സമൂഹവും രണ്ടല്ല : ഗവർണർ

കൊച്ചി കായലിനെ ത്രസിപ്പിച്ച് വിജയഭേരി; ചെമ്പിലരയന്‍ സ്മൃതിയില്‍ഘോഷ് പ്രദര്‍ശനം

ഭാരതത്തെ ലോകത്തിന്റെ ധാർമിക കേന്ദ്രമായി പുനഃസ്ഥാപിക്കണം: ഡോ. മോഹൻ ഭാഗവത്

ഡോക്ടർജിയും സംഘവും പര്യായപദങ്ങളാണ് : ഡോ. മോഹൻ ഭാഗവത്

ബോൾഗാട്ടി കായലിൽ നാളെ ഘോഷ് പ്രദർശനവും കളരിപ്പയറ്റും

ജ​സ്റ്റീ​സ് സൗ​മ​ൻ സെ​ൻ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ചു​മ​ത​ല​യേ​റ്റു

ഭാരതീയ ആവുക ജീവിതസൗഭാഗ്യം: വി. ശാന്തകുമാരി

‘തലചായ്‌ക്കാനൊരിടം” പദ്ധതി: സുധയുടെ സുധയുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി സേവാഭാരതിയും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും

Load More

Latest English News

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

RSS demands a comprehensive investigation

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies