VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

ഫെബ്രുവരി 4: താനാജി വീരാഹുതി ദിനം

VSK Desk by VSK Desk
4 February, 2023
in സംസ്കൃതി
ShareTweetSendTelegram

ഭാരതത്തിന്റെ പകുതിയോളം മുഗൾ സാമ്രാജ്യത്തിന്റെ കൈപിടിയിൽ നിന്നും മോചിപ്പിച്ചു കൊണ്ടു ഹൈന്ദവ സ്വരാജ് സ്ഥാപിച്ച ഛത്രപതി ശിവാജി മഹാരാജാവിന്റെ സൈന്യാധിപന്മാരിൽ ഒരാൾ ആയിരുന്നു താനാജി. ഇന്നും മറാഠാ
ഗീതങ്ങളിലെ വീര നായകൻ ആണ് കൊണ്ടാനാ കോട്ട കീഴടക്കിയ താനാജി.

മുഗളന്മാരായ അധിനിവേശ ശക്തികളിൽ നിന്നു നമ്മുടെ നാടിനെ രക്ഷിക്കാൻ ഉള്ള അനവധി യുദ്ധങ്ങളിൽ ശിവാജി മഹാരാജിനൊപ്പം ധീരമായി പോരാടിയ യുദ്ധ തന്ത്രജ്ഞരിൽ ഒരാൾ ആണ് താനാജി.
ഗറില്ലാ യുദ്ധമുറകളിൽ വിദഗ്ദ്ധരായ അനേകം യുദ്ധനിപുണന്മാർ ഉള്ള മറാഠാ സൈന്യത്തിൽ പ്രധാനി ആയിരുന്നു താനാജി.
1661 ൽ ഉമ്പർഖിൻഡിലെ യുദ്ധത്തിൽ സഹ്യാദ്രി മലനിരകളിൽ വച്ചു കർത്തലബ് ഖാന്റെ സൈന്യത്തെ ശിവാജി പരാജയപ്പെടുത്തിയത് താനാജിയുടെ നേതൃത്വത്തിലായിരുന്നു.
മലഇടുക്കിലൂടെ തന്ത്രപരമായി കർത്തലബ് ഖാന്റെ സൈന്യത്തെ കടത്തി വിടുകയും മലമുകളിൽ നിന്നും കനത്ത ആക്രമണം നടത്തിയും ആണ്.

കൊണ്ടാനാ കോട്ട സിംഹഗഢ് കോട്ട ആയ കഥ..

1665 ൽ തന്ത്രപ്രധാനമായാ കൊണ്ടാനാ കോട്ട മുഗളന്മാർക്ക് വിട്ടു കൊടുത്തു പിൻവാങ്ങിയ ശിവാജിക്ക് കൊണ്ടാനാ തിരിച്ചു പിടിക്കാതെ മുഗൾ സൈന്യത്തിന് എതിരെ ഒരു വലിയ മുന്നേറ്റം സാധ്യം ആവില്ല എന്നറിയാമായിരുന്നു. നേരിട്ടുള്ള ഒരു സൈനിക നീക്കത്തിലൂടെ കൊണ്ടാനാ പിടിക്കുക എന്നാൽ മറാഠാ
പക്ഷത്ത് കനത്ത ആൾനാശം ഉണ്ടാവുകയും ചെയ്യും. പക്ഷെ ഗറില്ലാ യുദ്ധത്തിൽ കൂടി കോട്ട പിടിക്കാൻ ആയി അദ്ദേഹം തീരുമാനിച്ചു. തന്റെ സമർത്ഥനായ സൈന്യാധിപൻ താനാജി അദ്ദേഹത്തിന്റെ മകന്റെ വിവാഹത്തിന് ഒരുങ്ങുകയാണ് എന്നറിഞ്ഞ ശിവാജി ഈ വിവരം അദ്ദേഹത്തെ അറിയിച്ചതും ഇല്ല. എന്നാൽ ഇവ സൈനിക നീക്കത്തെ കുറിച്ചു വിവരം ലഭിച്ച തനാജി ഉടനെ രാജാധാനിയിൽ എത്തി സൈന്യത്തെ നയിക്കാനും കൊണ്ടാനാ കോട്ട പിടിക്കാനും തന്നെ അനുവദിക്കണം എന്നപേക്ഷിച്ചു. മകന്റെ വിവാഹത്തിന് പങ്കെടുക്കാതെ യുദ്ധത്തിന് തനാജിയെ അയക്കാൻ ശിവാജി തയ്യാറായില്ല. എന്നാൽ തന്റെ മകന്റെ വിവാഹം സ്വരാജ്യത്തിന്റെ സുരക്ഷയെക്കാൾ പ്രധാനമല്ല എന്നറിയിച്ചു തനാജി മകന്റെ വിവാഹം താൻ മടങ്ങി വരുന്നത് വരെ മാറ്റി വച്ചു.

5000 ത്തോളം ആയുധധാരികളായ മുഗൾ സൈനികർ സദാ കാവൽ നിൽക്കുന്ന കൊണ്ടാനാ കോട്ടയുടെ കാവലും അധിപതിയും ആയി മുഗൾ സൈന്യം വീര യോദ്ധാവായിരുന്ന ഉദയഭൻ റാഥോഡ് നെ
ആണ് നിയമിച്ചിരുന്നത്. ഈ കോട്ടക്ക് കാവൽ ഏതും ഇല്ലാതിരുന്നത് അതിന്റെ പിൻഭാഗത്ത് മാത്രം ആയിരുന്നു.. നേരെ കുത്തനെ ഉള്ള ചെങ്കുത്തായ ഉയരത്തിൽ ഉള്ള പാറയുടെ ഒരു കൂറ്റൻ മതിൽ ആയിരുന്നു ആ വശം. അതിലൂടെ ശത്രുക്കൾ പോയിട്ട് ഒരു ജീവി പോലും കയറി വരില്ല എന്നവർ വിശ്വസിച്ചു.

കേവലം 300 സൈനികരും ആയി ആണ് തനാജി കൊണ്ടാനാ കോട്ട കീഴടക്കാൻ പോയത്. തനാജിയുടെ നേതൃത്വത്തിൽ ഉള്ള ഒരു ചെറു സംഘം കയർ ഗോവണിയും ഉടുമ്പുകളുടേയും സഹായത്തോടെ കൊണ്ടാനാ കോട്ടയുടെ പിൻഭാഗത്തെ ചെങ്കുത്തായ പറക്കെട്ട് വഴി കയറി കോട്ടക്ക് മുകളിൽ എത്തി. അസംഭവ്യം എന്നു കരുതിയിരുന്ന ഇക്കാര്യം മുഗൾ സൈന്യം അറിഞ്ഞു വന്നപ്പോഴേക്കും താനാജിയും സംഘവും കോട്ടയുടെ ഉള്ളിലേക്ക് കടന്ന് കഴിഞ്ഞിരുന്നു… പിന്നീട് നടന്ന കനത്ത യുദ്ധത്തിൽ തനാജിയുടെ അസാമാന്യ പരാക്രമം മുഗൾ സൈന്യം അനുഭവിച്ചറിഞ്ഞു.
അവസാനം മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി താനാജി നയിച്ച 300 പേരുടെ മറാത്താ സേന 5000 പേരുടെ മുഗൾ സൈന്യത്തെ പരാജയപ്പെടുത്തി കൊണ്ടാനാ കോട്ട പിടിച്ചടക്കി. കൊണ്ടാനാ കോട്ടയുടെ മുകളിൽ ഭഗവധ്വജം പാറുന്നത് അങ്ങു ദൂരെ നിന്ന് കണ്ട മറാഠാ സൈന്യം ഈ വിവരം ശിവജിയെ അറിയിച്ചു. ശിവാജി ഉടനെ കൊണ്ടനായിലേക്ക് പുറപ്പെട്ടു. പക്ഷെ യുദ്ധത്തിൽ ഗുരുതരമായി പരിക്കേറ്റ താനാജി ശിവാജി എത്തും മുന്നേ വീര ചരമം അടഞ്ഞു.

ഇതറിഞ്ഞ ശിവാജി പറഞ്ഞ വാചകം ഇതായിരുന്നു. ” നമ്മൾ കോട്ട പിടിച്ചു, പക്ഷെ സിംഹത്തെ നഷ്ടപ്പെട്ടു”. തനാജിയുടെ പാവന സ്മരണയിൽ ശിവാജി കൊണ്ടാനാ കോട്ടയുടെ പേര് സിംഹഗഢ് എന്നു പുനർനാമകരണം ചെയ്‌തു. താനാജിയെ പോലുള്ള വീരന്മാർ ഈ മണ്ണിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ ചരിത്രം നമ്മൾ ഇനിയുള്ള തലമുറക്കും പകർന്നു നൽകണം. താനാജിയുടെ വീരസ്മരണകൾ നാം ഏവരുടെയും മനസിൽ നിറയട്ടെ…

ShareTweetSendShareShare

Latest from this Category

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

നവരാത്രി ഏഴാം ദിവസം: കാലരാത്രി ദേവി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഗോത്ര സമൂഹവും ഹിന്ദു സമൂഹവും വേറിട്ടതല്ല: ഡോ. മോഹന്‍ ഭാഗവത്

ജെ. വിനോദ് കുമാര്‍ അന്തരിച്ചു.

ഗുരു തേഗ്ബഹാദൂര്‍ ബലിദാനം: നാന്ദേഡില്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനായാത്ര

സമൂഹം കുടുംബഭാവത്തോടെ ഒന്നായി പ്രവര്‍ത്തിക്കണം: ദത്താത്രേയ ഹൊസബാളെ

ഭാരതത്തെ അറിയാന്‍ സംസ്‌കൃതം അറിയണം: സുരേഷ് ജോഷി

ലോകത്തിന് ധർമ്മപാത കാട്ടുകയാണ് ഭാരതത്തിന്റെ ദൗത്യം: ഡോ. മോഹൻ ഭാഗവത്

കേരളത്തിലെ 10000 തെരുവു കച്ചവടക്കാർക്കും പ്രധാനമന്ത്രി സ്വനിധി ക്രെഡിറ്റ് കാർഡ്: മോദി

വിവേകാനന്ദ ശിലാസ്മാരകത്തിന് വഴിയൊരുക്കിയ ചരിത്ര പോരാളി; പി. ലക്ഷ്മണൻ അന്തരിച്ചു

Load More

Latest English News

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Demonstrations are Anarchy; Kanthapuram States Muslim Women Should Not Participate in Protests

Bharat was not born in 1947, nor created by the British : J. Nandakumar

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies