നമ്മുടെ സ്‌കൂളുകളിലെ ചരിത്ര പാഠപുസ്തകങ്ങളിൽ ലോകത്തു ഏറ്റവും കൂടുതൽ ആളുകളെ കൂട്ടക്കൊല ചെയ്തിട്ടുള്ള മാവോയെ പോലെയുള്ള ആളെ പോലും മഹാന്മാരാക്കി പഠിപ്പിക്കുമ്പോൾ,
രാജ്യ സ്നേഹിയായിരുന്ന, സ്വാതന്ത്രസമര സേനാനിയായിരുന്ന, അതിന്റെ പേരിൽ ഏറ്റവും കൂടുതൽ കാലം ബ്രിട്ടീഷുകാരുടെ ഭീകര തടവറയായ കാലാപാനിയിൽ തടവിൽ കിടന്ന വീരസവർക്കറെ കുറിച്ച് നമ്മെ പഠിപ്പിക്കാതിരുന്നത് എന്തിന്….
ആരായിരുന്നു സവര്‍ക്കര്‍ എന്ന് നമ്മളെ പഠിപ്പിക്കാത്തത് ആരാണ്..?
എന്തിനാണ്..?
അഹിംസാ മാര്‍ഗ്ഗത്തിലൂടെ ഭാരതാംബയുടെ മോചനം സാധ്യമാകില്ല എന്ന് വിശ്വസിച്ചിരുന്ന, സായുധ വിപ്ലവം മാത്രമാണ് അതിനുള്ള ഏക മാര്‍ഗ്ഗം എന്നു വിശ്വസിച്ചിരുന്ന ഒരാളായിരുന്നു സവര്‍ക്കര്‍. ഇന്ത്യയുടെ ലക്ഷ്യം പൂർണ്ണമായ രാഷ്ട്രീയ സ്വാതന്ത്ര്യമാണെന്ന് 1900 ൽ ആദ്യമായി സധൈര്യം പ്രഖ്യാപിച്ച രാഷ്ട്രീയ നേതാവാണ് അദ്ദേഹം.
കോളേജ് വിദ്യാഭ്യാസ കാലത്ത് ലോകമാന്യ തിലകന്റെ നിര്‍ദ്ദേശാനുസരണം വിദേശ വസ്തുക്കള്‍ ബഹിഷ്‌കരിക്കുക എന്ന നയത്തിന്റെ ഭാഗമായി ആദ്യമായി വിദേശ വസ്ത്രങ്ങള്‍ കത്തിച്ചു കൊണ്ട് 1905 ഒക്ടോബര്‍ 7 ന് പൂനെയില്‍ പ്രതിഷേധം ആരംഭിച്ചത് സവര്‍ക്കര്‍ ആയിരുന്നു.
ഇതോടെ ഫെര്‍ഗൂസണ്‍ കോളേജില്‍ നിന്നും അദ്ദേഹം പുറത്തായി.
ഇംഗ്ലണ്ടില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന, കോളനിവാസികളായ മുഴുവന്‍ വിദ്യാര്‍ഥികളും എടുക്കേണ്ടതായിരുന്ന ബ്രിട്ടീഷ് രാജ്ഞിയോടുള്ള അചഞ്ചലമായ കൂറും വിധേയത്വവും പ്രഖ്യാപിക്കുന്ന ‘ഓത് ഓഫ് അലീജിയന്‍സ്’ എന്ന പ്രതിജ്ഞയെടുക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഉന്നത വിജയം സ്വന്തമാക്കിയ ശേഷവും ഡിഗ്രിയും ഗാന്ധിക്കും നെഹറുവിനും ഒക്കെ കിട്ടിയ ബാരിസ്‌റ്റെര്‍ പദവിയും നിഷേധിക്കപ്പെട്ട ആദ്യ ഇന്ത്യൻ നിയമ വിദ്യാർത്ഥിയാണ് സവര്‍ക്കര്‍.
സ്വാതന്ത്ര്യ സമരത്തിലേക്കിറങ്ങിയത് കാരണം ഒരു ഇന്ത്യൻ യൂണിവേഴ്‌സിറ്റി ബിരുദം പിൻവലിച്ച ആദ്യ ബിരുദധാരിയാണ് സവർക്കർ. തൊട്ടു കൂടായ്‌മക്ക് അന്ത്യം കുറിച്ച ആദ്യ ഇന്ത്യൻ സാമൂഹിക പരിഷ്‌കർത്താവു കൂടിയാണ് അദ്ദേഹം. അതിനു വേണ്ടി മഹാരാഷ്ട്രയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രാര്‍ത്ഥിക്കാന്‍ വേണ്ടി ക്ഷേത്രം വരെ നിര്‍മ്മിച്ചു.
ജീവിതത്തിൽ രണ്ട് തവണ നാടുകടത്തപ്പെട്ട ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ തടവുകാരനാണ് സവർക്കർ. പ്രകാശനം ചെയ്യപ്പെടും മുമ്പ് നിരോധിക്കപ്പെട്ട, 1857 ലെ ഇന്ത്യൻ സാതന്ത്ര്യ സമരത്തെ കുറിച്ച് പുസ്തകമെഴുതിയ ആദ്യ ഇന്ത്യൻ ചരിത്രകാരനാണ് സവർക്കർ.
1909 ജൂലൈ 1
സുഹൃത്തായ മദന്‍ ലാല്‍ ധീഗ്ര ബ്രിട്ടീഷ് ഓഫീസറായ കഴ്‌സണ്‍ വൈലിയെ വധിച്ചതോടെയാണ് സവര്‍ക്കര്‍ നിരീക്ഷണത്തിലായത്.
ഡിസംബര്‍ 21 നു നാസികിലെ സവര്‍ക്കറുടെ അഭിനവ് ഭാരതിലെ അംഗങ്ങള്‍ നാസിക് കളക്റ്റര്‍ ആയിരുന്ന എ എം റ്റി ജാക്‌സണെ കൂടി വധിച്ചതോടെ സവര്‍ക്കറെ അറസ്റ്റ് ചെയ്യാനും ഇന്ത്യയിലെത്തിച്ച് വിചാരണ നടത്തുവാനും ബ്രിട്ടീഷ് പോലീസ് തീരുമാനിച്ചു.
ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും ഭാരതത്തിലേയ്ക്ക് അയക്കാന്‍ ലണ്ടന്‍ കോടതി തീരുമാനിക്കുകയും ചെയ്തു. ഇന്ത്യയിലേക്ക് കൊണ്ടു വന്നിരുന്ന കപ്പല്‍ മര്‍സെലീസില്‍ നങ്കൂരമിട്ടപ്പോള്‍ സവര്‍ക്കര്‍ കടലില്‍ ചാടി തീരത്തേക്ക് നീന്തി രക്ഷപ്പെട്ടെങ്കിലും അദ്ദേഹം പിടിക്കപ്പെടുകയും തുടർന്ന് ചുമത്തപ്പെട്ട അനേകം കേസുകളുടെ പേരിൽ അദ്ദേഹത്തിന് അമ്പതു വർഷത്തെ ജയിൽ ശിക്ഷ വിധിക്കുകയും ക്രൂരതക്ക് പേര് കേട്ട ആന്‍ഡമാനിലെ സെല്ലുലാർ ജയിലിലേക്ക് അയക്കുകയും ചെയ്തു.
1921ല്‍ സവര്‍ക്കര്‍ നിബന്ധനകളോടെ ജയില്‍ മോചിതനായെങ്കിലും അദ്ദേഹം വീട്ടു തടങ്കലില്‍ ആയിരുന്നു. പിന്നിട് രത്‌നഗിരിക്ക് പുറത്ത് പോകാനോ, പൊതുയോഗങ്ങളില്‍ പങ്കെടുക്കുവാനോ പാടില്ല എന്നാക്കി നിബന്ധന ആ ചുരുക്കി.
എന്നിട്ട് ആ സവര്‍ക്കര്‍ ജയിലിലായി മൂന്നാം മാസം തന്നെ മാപ്പപേക്ഷ കൊടുത്തു എന്ന് ക്വിറ്റ് ഇന്ത്യ സമരത്തെ പോലും ഒറ്റിയ ചരിത്രമുള്ളവരും, സ്വാതന്ത്ര്യ സമരത്തെ ജീവിതോപാധി ആക്കി നടന്നവരും പറയുമ്പോൾ നമ്മളെന്തിന് മിണ്ടാതെ ഇരിക്കണം.?
മാപ്പപേക്ഷ കൊടുത്തിട്ടും പിന്നെയും എന്തിനായിരുന്നു അദ്ദേഹത്തെ അതെ ജയിലിൽ തന്നെ പത്തു കൊല്ലം തുടർച്ചയായി തടവിലിട്ടത്, അതിനു ശേഷം എന്തിനായിരുന്നു വീട്ടു തടങ്കില്‍ ഇട്ടതു എന്ന് തിരിച്ചു ചോദിക്കണ്ടേ..?
എന്തിനാണ് അദ്ദേഹത്തെ ഇപ്പോഴത്തെ ഇത്തരത്തിലുള്ള ‘പ്രബുദ്ധര്‍’ എതിര്‍ക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..?
എന്നും രാജ്യത്തിനും ദേശീയതക്കും എതിരെ നിലപാടെടുത്തവരാണ് സവർക്കറെ വിമർശിക്കാൻ വരുന്നത്.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ, 1970 ജൂണ്‍ 28 നു സവര്‍ക്കറുടെ പേരില്‍ സ്റ്റാമ്പ് പുറത്തിറക്കിയപ്പോള്‍ സവര്‍ക്കറെന്ന ധീര ദേശാഭിമാനിയുടെ ജീവിതത്തെ അറിയാന്‍ 30 ലക്ഷം വിവരണ പത്രിക കൂടി അച്ചടിച്ചു രാജ്യത്ത് വിതരണം ചെയ്തിരുന്നു.
ദീര്‍ഘമായ ആ വിവരണ പത്രിക അവസാനിക്കുന്നത് ഇങ്ങിനെയാണ്.
‘അദ്ദേഹത്തിന്റെ ഓര്‍മ്മ രാജ്യ സ്നേഹികളുടെ ഹൃദയത്തിലെന്നും പച്ചപിടിച്ചു നില്‍ക്കും. ആ തലമുറയിലെ മഹാത്മാക്കളുടെ ഗണത്തില്‍ രാജ്യമുള്ള കാലത്തോളം അദ്ദേഹം ഗണിക്കപ്പെടും “
ദ്വിരാഷ്ട്രവാദമുന്നയിച്ച മുസ്ലിം നേതാക്കളോട് സവര്‍ക്കര്‍ പറഞ്ഞത് ”നിങ്ങളുണ്ടെങ്കില്‍ നമുക്കൊന്നിച്ച്, നിങ്ങളില്ലെങ്കില്‍ നിങ്ങളെ കൂടാതെ, നിങ്ങള്‍ എതിര്‍ത്താല്‍ നിങ്ങളെ അവഗണിച്ചു ഇന്ത്യ സ്വാതന്ത്രം നേടുകതന്നെ ചെയ്യും” എന്നാണ്.
1966 ൽ മരുന്നുകളും ഭക്ഷണവും ഉപേക്ഷിച്ച അദ്ദേഹം ‘ഇത് ആത്മഹത്യയല്ല, ആത്മാർപ്പണമാണ്’ എന്നായിരുന്നു അതിനെ കുറിച്ച് പറഞ്ഞത്.
അദ്ദേഹം പറഞ്ഞിരിക്കുന്നു. “ഒരുവന്റെ ജീവിത ദൗത്യം അവസാനിക്കുകയും സമൂഹത്തെ സേവിക്കാനുള്ള കഴിവ് ഇല്ലാതാവുകയും ചെയ്താൽ ജീവിതം അവസാനിപ്പിക്കുന്നതാണ് മരണത്തെ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നതിലും നല്ലത്.”
1966 ഫെബ്രുവരി 26-ന് തന്റെ 83ആം വയസ്സിൽ അദ്ദേഹം ദേഹവിയോഗം ചെയ്തു.
അദ്ദേഹത്തിന്റെ ധീര സ്‌മൃതികളിൽ രാഷ്ട്രത്തിന്റെ പ്രണാമം..
Discussion about this post