ഇന്ന് രാജ്യം ദേശീയ കായിക ദിനമായി ആചരിക്കുകയാണ്. ഭാരതം കണ്ട എക്കാലത്തേയും മികച്ച കായിക താരങ്ങളിലൊരാളായ ഹോക്കി ഇതിഹാസമായ മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനമാണ് ദേശീയ കായിക ദിനമായി ആചരിക്കുന്നത്.
1928, 1932, 1936 എന്നീ വര്‍ഷങ്ങളില്‍ ഹോക്കിയില്‍ ഒളിമ്പിക്സ് മെഡല്‍ സ്വന്തമാക്കിയ ധ്യാന്‍ ചന്ദ് ഹോക്കി മാന്ത്രികനെന്ന പേരിലാണ് അറിയപ്പെടുന്നത്.
1905 ആഗസ്റ്റ് 29 ന് അലഹാബാദിലായിരുന്നു ധ്യാന്‍ ചന്ദിന്റെ ജനനം. ഹോക്കിയില്‍ 400 ല്‍ ഏറെ ഗോളുകള്‍ നേടിയിട്ടുണ്ട്. എതിരാളികളെ നിഷ്പ്രഭരാക്കുന്ന നീക്കങ്ങളും അതിവേഗവുമെല്ലാം ധ്യാന്‍ ചന്ദിനെ വ്യത്യസ്തനാക്കുന്നു. ധ്യാന്‍ ചന്ദ് കളിച്ചിരുന്നപ്പോള്‍ ഭാരത ഹോക്കിയുടെ സുവര്‍ണ കാലഘട്ടമായിരുന്നു എന്നുപറയാം. കരസേനയില്‍ ലാന്‍സ് കോര്‍പ്പറല്‍ ആയിരുന്ന അദ്ദേഹത്തിന് ജര്‍മനിയില്‍ നിന്നുള്‍പ്പെടെ വലിയ വാഗ്ദാനങ്ങള്‍ ലഭിച്ചെങ്കിലും നിരസിക്കുകയായിരുന്നു.
മേജര്‍ ധ്യാന്‍ ചന്ദിനോടുള്ള ആദര സൂചകമായി 2012 ലാണ് ഭാരതം ആദ്യമായി ദേശീയ കായിക ദിവസം ആചരിച്ചത്.
ധ്യാന്‍ ചന്ദ് അവാര്‍ഡ്,അര്‍ജുന അവാര്‍ഡ്, രാജീവ് ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ്, ദ്രോണാചാര്യ അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ കായിക താരങ്ങള്‍ക്ക് വിതരണം ചെയ്യുന്നതും ദേശീയ കായിക ദിവസമാണ്.
Discussion about this post