ഡോ. ജെ.രാധാകൃഷ്ണൻ
ആരോഗ്യഭാരതി സംസ്ഥാന അധ്യക്ഷൻ
ലോകത്തു പലയിടങ്ങളിലും പ്രാചീനവും അർവ്വാചീനവുമായ ചികിത്സാരീതികളുണ്ട്. എന്നാൽ ദർശന സൗഭഗം കൊണ്ടും സൗന്ദര്യാത്മകതയാലും നമ്മുടെ ആരോഗ്യ ശാസ്ത്രം അന്യാദൃശമായിരിക്കുന്നു. അതിൻ്റെ പേരുപോലും അത്ഭുതവും ആനന്ദവുമൊരി മിച്ചുണ്ടാക്കുന്നു. – ആയുർവ്വേദം – ആയുസ്സിൻ്റെ അറിവ്
പല രീതിയിൽ ഭാരതത്തിൻ്റെ വൈദ്യശാസ്ത്രത്തെ നോക്കിക്കാണാം. ലളിതമായി ത്രിവിധരൂപത്തിലെടുക്കാം.
ഹേതു, വ്യാധി,ഔഷധം.
കാലം, ഇന്ദ്രിയാർത്ഥങ്ങൾ ഇവയുടെ ഹീന, മിത്ഥ്യാതിയോഗങ്ങളുടെയും ആഹാര വിഹാരങ്ങളുടെ അപത്ഥ്യാചരണങ്ങളിലുമാണ് ഹേതു (കാരണം) ഇരിക്കുന്നത്.
ശരീരമനസ്സുകൾക്കു സംഭവിക്കുന്ന അനേക രൂപത്തിലുള്ള അപഭ്രംശങ്ങൾ അഥവാ വികൃതികളാണ് വ്യാധി അഥവാ രോഗമെന്നത്.
വ്യാധിയെ മാറ്റി ശരീരമനസ്സുളെ സുസ്ഥിതിയിലെത്തിക്കുകയാണ് ഔഷധദൗത്യം.
കാലം കൊണ്ടും അർത്ഥം കൊണ്ടും അപത്ഥ്യാചരണം കൊണ്ടും ത്രദോഷങ്ങൾ ദുഷിക്കുകയും വ്യാധി രൂപപ്പെടുകയും ചെയ്യുമ്പോൾ, യോഗ്യനായ വൈദ്യൻ യുക്തമായ ഔഷധം കൊണ്ടു ശമനം വരുത്തി ദോഷങ്ങളെ സമീകരിക്കുന്നു.
ഗുരുസ്മരണയിൽ പറഞ്ഞ രാഗാദിരോഗമെന്ന പ്രയോഗം ഒരു സൂചനയാണ്. രാഗാദികൾ മനസ്സിനെ ബാധിക്കുന്ന കല്മഷങ്ങളാണ്. വാസ്തവത്തിൽ രോഗങ്ങളുടെ തുടക്കം പലപ്പോഴും മനോഘടകത്തിൽ നിന്നാവാം. അല്ലെങ്കിൽ രോഗ പ്രക്രിയയിൽ മനസ്സിൻ്റെ സ്വാധീനം എത്രയുണ്ടെന്നും ചിന്തിക്കാം.
രോഗങ്ങളുടെ ജനനം പ്രജ്ഞാപരാധത്തിൽ നിന്നാണെന്നാണു ആയുർവ്വേദം ഉദ്ഘോഷിക്കുന്നത്.
ഭഗവദ്ഗീതയിൽ വിശദീകരിക്കപ്പെടുന്ന ദൈവാസുരസമ്പത്തുകൾ, നമുക്കു കൂടുതൽ വെളിച്ചം നല്കുന്നു. ആസുരിക സമ്പത്തി ബന്ധനവും ദൈവ സമ്പത്തി മോക്ഷദായകവുമാണെന്നു ശ്രീകൃഷ്ണൻ ഉപദേശിക്കുന്നു. മനോമഥനത്തിൽ വെളിപ്പെടുന്ന അമൃതിനെ അനുഭവിച്ചാനന്ദിക്കാനാണു ജ്ഞാനികളുടെ നിർദ്ദേശം. നിർഭയത്ത്വം, അന്ത:കരണശുദ്ധി, ജ്ഞാനം, ദാനം, ആത്മനിയന്ത്രണം, അദ്ധ്യാത്മ ഗ്രന്ഥ സ്വാദ്ധ്യായം, തപസ്സ്, അഹിംസ, സത്യം, അക്രോധം,ത്യാഗം, ശാന്തി, ദയാ, ലജ്ജ, തേജസ്സ്, ക്ഷമ, ധൃതി, അദ്രോഹം , നിരഹങ്കാരം തുടങ്ങിയ സദ്ഗുണങ്ങളാണു ദൈവിക സമ്പത്തുകൾ.
ധന്വന്തരി ഒരു പ്രതീകമാണ്. നമ്മുടെ എല്ലാ ചികിത്സാശാസ്ത്ര ശാഖകളുടെയും മൂർത്തിയാണു ധന്വന്തരി. സങ്കല്പവും ഉപാസനയുമാണ് നമ്മുടെ മാർഗ്ഗം
ഈ സന്ദേശം നമ്മുടെ സംഘടനയായ ആരോഗ്യഭാരതിയുടെ പഞ്ചദ്വയ ഘടകങൾ ആരോഗ്യത്തിൻ്റെ പ്രസക്തിയെ ഊട്ടി ഉറപ്പിക്കുന്നു.
1.ശാരീരികം & മാനസികം
2.സാമൂഹികം & സാംസ്ക്കാരികം
3.വൈകാരികം & വൈചാരികം
4.ആദ്ധ്യാത്മികം & ബൗദ്ധികം
- സാമ്പത്തികം & പാരിസ്ഥിതികം
ആരോഗ്യ ഭാരതി രൂപപ്പെടുന്നതു ഭാരതത്തിൻ്റെ ദക്ഷിണദേശമായ കൊച്ചി മഹാനഗരത്തിലാണ്. 2002 ലെ കാർത്തിക മാസത്തിലെ കൃഷ്ണത്രയോദശി ദിനത്തിൽ – 2002 നവബർ 2. ശ്രീ ധന്വന്തരി മൂർത്തി അവതരിച്ച ദിനം.
വ്യക്തിയിൽ തുടങ്ങി രാഷ്ട്രത്തിലെത്തുന്ന ആരോഗ്യ ലക്ഷ്യങ്ങൾ നാം മുന്നോട്ടു വെക്കുമ്പോൾ, നാം പൂർത്തീകരിക്കുന്നതു പരമ വൈഭവ രാഷ്ട്രത്തിൻ്റെ ജൈവഘടകങളാണ്.
സ്വസ്ഥ വ്യക്തി – സ്വസ്ഥ പരിവാർ – സ്വസ്ഥഗ്രാമം – സ്വസ്ഥരാഷ്ട്രം
Discussion about this post