ന്യൂഡൽഹി: നേപ്പാളിൽ നിന്നും ഗൂർഖ സൈനികരെ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യുന്നത് തുടരുമെന്ന് വ്യക്തമാക്കി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി. അഗ്നിപഥ് പദ്ധതി പ്രകാരമാണ് ഗൂർഖ സൈനികരെ നിയമിക്കുക.
ഇന്ത്യൻ സൈന്യത്തിന്‍റെ ഭാഗമായ നേപ്പാളി സൈനികർക്ക് ഇന്ത്യൻ സൈനികർക്ക് ലഭിക്കുന്നതിന് തുല്യമായ ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി. ഇന്ത്യൻ സൈനികർക്ക് തുല്യമായ ശമ്പളവും പെൻഷനും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കും.
ഇന്ത്യൻ യുവാക്കളെ നാല് വർഷത്തേക്ക് ഇന്ത്യൻ സൈന്യം, നേവി, എയർഫോഴ്‌സ് എന്നിവയിലേക്ക് റിക്രൂട്ട് ചെയ്യുന്ന പദ്ധതിയാണ് അഗ്‌നിപഥ്.ആകെ റിക്രൂട്ട് ചെയ്യുന്നവരിൽ 25 ശതമാനം പേരെ മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെടുത്തും. ബാക്കിയുള്ളവർക്ക് 11-12 ലക്ഷം രൂപയുടെ സേവാ നിധി പാക്കേജും നൈപുണ്യ സർട്ടിഫിക്കറ്റുകളും നൽകും. അഗ്നിവീറുകളെ സഹായിക്കുന്നതിനായി ബാങ്ക് വായ്പകളും ലഭ്യമാക്കും.
Discussion about this post