VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘത്തിന്റെ ലക്ഷ്യം രാഷ്ട്രത്തിന്റെ പരമ വൈഭവം: ഡോ. കൃഷ്ണ ഗോപാല്‍

VSK Desk by VSK Desk
9 February, 2026
in ഭാരതം
ShareTweetSendTelegram

ഗോരഖ്പൂര്‍(യുപി): സമാജത്തെ സംഘടിപ്പിക്കുകയും അതുവഴി രാഷ്ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുകയുമാണ് ആര്‍എസ്എസിന്റെ ലക്ഷ്യമെന്ന് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍.  ഗണിതം, സംഗീതം, വിദ്യാഭ്യാസം, കുടുംബമൂല്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ ലോകത്തിന് മികച്ച പാത കാണിച്ചുകൊടുത്ത രാജ്യമാണ് ഭാരതം. എന്നിട്ടും നമ്മള്‍ ആയിരം വര്‍ഷത്തോളം അടിമത്തം അനുഭവിക്കേണ്ടിവന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി സിദ്ധാര്‍ത്ഥ് നഗറില്‍ സംഘടിപ്പിച്ച പൗരപ്രമുഖരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണഗോപാല്‍.

സംഘടിത സമൂഹത്തിന് മാത്രമേ ഒരു രാഷ്ട്രത്തെ ശക്തമാക്കാന്‍ കഴിയൂ എന്ന ഉറച്ച ബോധ്യത്തിലാണ് ഡോ. കേശവ് ബലിറാം ഹെഡ്ഗേവാര്‍ ആര്‍എസ്എസ് സ്ഥാപിച്ചത്. അലസത, അസംഘടിതാവസ്ഥ, പരസ്പരമുള്ള വിവേചനം, അനൈക്യം  എന്നിവായാണ് സമൂഹത്തിന്റെ ദുര്‍ബലാവസ്ഥയുടെ പ്രാഥമിക കാരണങ്ങളെന്ന് അദ്ദേഹം കണ്ടെത്തി. ജാതി, ഭാഷ, വര്‍ഗ വ്യത്യാസങ്ങള്‍ ഇല്ലാതാക്കി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനായി ശാഖയിലൂടെ വ്യക്തിനിര്‍മാണമെന്ന മഹത്തായ ദൗത്യത്തിന് ഡോക്ടര്‍ജി തുടക്കമിട്ടു. രാഷ്ട്രീയ അധികാരമല്ല, സമൂഹത്തെ രാഷ്ട്രാനുകൂലമായി സംഘടിപ്പിക്കുകയാണ് സംഘം ലക്ഷ്യമിട്ടത്, സഹസര്‍കാര്യവാഹ് പറഞ്ഞു.

സംഘത്തിന്റെ സ്വാധീനത്തെ ഭയന്നവര്‍ അതിന് പലതവണ നിരോധിച്ചു. 1948ല്‍ ഗാന്ധിവധമാരോപിച്ച് നിരോധിച്ചു, സത്യം തെളിഞ്ഞതോടെ  പിന്‍വലിച്ചു. അടിയന്തരാവസ്ഥക്കാലത്ത് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രണ്ടാമത്തെ നിരോധനം ഏര്‍പ്പെടുത്തി, സ്വയംസേവകര്‍ അപ്പോഴും സേവാനിരതരായിരുന്നു. അയോദ്ധ്യയിലെ ബാബറിക്കെട്ടിടം പൊളിച്ചുമാറ്റിയതിന്റെ പേര് പറഞ്ഞും നിരോധിച്ചു. അതും പിന്‍വലിച്ചു. ഒരു നിരോധനത്തിലും സംഘപ്രവര്‍ത്തനം മുടങ്ങിയില്ല.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഒരു വിവേചനവുമില്ലാതെ സ്വയംസേവകര്‍ ഇടപഴകി. അത് സമൂഹത്തിന് പ്രേരണയായി. തൊട്ടുകൂടായ്മ, ജാതീയത തുടങ്ങിയ തിന്മകളെ ഇല്ലാതാക്കാന്‍ സംഘം നിരന്തരം പ്രവര്‍ത്തിച്ചു. സംസ്‌കാരസമ്പന്നരായ ഒരു തലമുറയെ കെട്ടിപ്പടുക്കുന്നതിനാണ് വിദ്യാഭാരതി സ്ഥാപിതമായത്. ഇന്ന് ഏകദേശം 3.5 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ വിദ്യാഭാരതി സ്‌കൂളുകളില്‍ പഠിക്കുന്നു, ഏകദേശം 125,000 അധ്യാപകര്‍ പഠിപ്പിക്കുന്നു.

വേതനത്തിനോ പദവിക്കോ വേണ്ടിയല്ല സ്വയംസേവകര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കൃഷണഗോപാല്‍ പറഞ്ഞു. രാഷ്ട്രത്തോടുള്ള സേവാഭാവമാണ് പ്രേരണ.  ആത്മാഭിമാനപൂരിതവും സംഘടിതവുമായ സദ്ഗുണശാലികളായ വ്യക്തികളെ സജ്ജരാക്കുകയാണ് സംഘം ചെയ്യുന്നത്. കുടുംബമൂല്യങ്ങളുടെ സംരക്ഷണം സംഘടിത സമാജത്തിന് അനിവാര്യമാണ്. കുടുംബത്തിനുള്ളില്‍ ആശയവിനിമയം പ്രോത്സാഹിപ്പിക്കണം. എല്ലവരും തുല്യരാണെന്ന ബോധം സമാജത്തിലുണരണം.  പരിസ്ഥിതി സംരക്ഷിക്കുകയും സ്വദേശിയും പൗരബോധവും ശീലമാക്കുകയും വേണം. അത്തരത്തിലൊരു സംഘടിത സമൂഹം ഏത് വെല്ലുവിളികളെയും ചെറുത്തുതോല്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ShareTweetSendShareShare

Latest from this Category

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

എണ്ണ ബുദ്ധിപൂർവ്വം ഉപയോഗിക്കുക, വർക്ക് അറ്റ് ഹോം മികച്ചത്, ഒരു വർഷത്തേക്ക് സ്വർണം വാങ്ങരുത്: പശ്ചിമേഷ്യൻ സംഘർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ സന്ദേശം

പ്രൊഫ. കേല്‍ക്കര്‍ പ്രേരണയുടെ ഉറവിടം: ദത്താത്രേയ ഹൊസബാളെ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

സ്വാഭിമാനം ചോദ്യം ചെയ്തപ്പോഴാണ് ഉപ്പ് സത്യഗ്രഹം ഉണ്ടായത്: പി.ആർ ശശിധരൻ

നീറ്റ്-യുജി 2026 പരീക്ഷാ ക്രമക്കേട് : കേന്ദ്ര ഏജൻസികളുടെ സമയബന്ധിതമായ അന്വേഷണം വേണമെന്ന് എബിവിപി

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഓസ്‌ട്രേലിയയില്‍ ഹിന്ദുസമ്മേളനം

യുവകൈരളി സൗഹൃദവേദി: ദേവബാല പദ്മകുമാര്‍ പ്രസിഡന്റ്, പി.എസ്. നാരായണന്‍ ജനറല്‍ സെക്രട്ടറി

തപസ്യ 50-ാം വാര്‍ഷികോത്സവം കോഴിക്കോട്ട്; സുവര്‍ണോത്സവ സമാപനത്തില്‍ ബംഗാളി നാടോടി സംഗീതം മുഖ്യ ആകര്‍ഷണം

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies