തിരുവനന്തപുരം: നൂറ്റി അറുപത്തിയഞ്ചാമത് ശ്രീനാരായണ ഗുരുദേവജയന്തി ഗുരുദേവന്‍റെ ജന്മഗൃഹമായ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ജയന്തി ദിനമായ ഇന്ന് രാവിലെ 6ന് വയല്‍വാരം വീട്ടില്‍ വിശേഷാല്‍ പൂജയും സമൂഹപ്രാര്‍ഥനയും നടന്നു. 8.30ന് കേന്ദ്രമന്ത്രി വി.മുരളിധരൻ ഗുരുകുലത്തില്‍ പുഷ്പാര്‍ച്ചന നടത്തി. 10ന് സംഘടിപ്പിക്കുന്ന ‘ശ്രീനാരായണ ദാര്‍ശനിക സമ്മേളനം’ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
വിദ്യാഭ്യാസസാഹിത്യ മത്സര അവാര്‍ഡുകളും ഈ സമ്മേളനത്തില്‍ വച്ച് നല്കും. 11 മുതല്‍ ഗുരുപൂജയും വിശേഷാല്‍ സദ്യയും. ഉച്ചയ്ക്കുശേഷം 3ന് ജയന്തി ഘോഷയാത്രയുടെ ഉദ്ഘാടനം ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. വൈകിട്ട് 4.30ന് ഗുരുകുലത്തില്‍ നിന്നാരംഭിക്കുന്ന ജയന്തി ഘോഷയാത്ര ഉദയഗിരി, ജനതാ റോഡ്, ചെല്ലമംഗലം, കരിയം, ചെക്കാലമുക്ക് ജംഗ്ഷൻ, വെഞ്ചാവോട് വഴി ചെമ്പഴന്തി പോസ്റ്റാഫീസ് ജംഗ്ഷൻ വരെ പോയി മടങ്ങി ഗുരുകുലത്തില്‍ സമാപിക്കും.
വൈകിട്ട് 6.30ന് ‘തിരുജയന്തി മഹാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എംഎല്‍ എയുടെ അധ്യക്ഷതയില്‍ ശിവഗിരി മഠം പ്രസിഡന്റ് സച്ചിതാനന്ദസ്വാമി ജയന്തി സന്ദേശം നല്കും. സ്വാമി സൂക്ഷ്മാനന്ദ, സ്വാമി ശുഭാംഗാനന്ദ, കെ.മു രളീധരൻ എംപി, ഗോകുലം ഗോപാലൻ എന്നിവര്‍ സംസാരിക്കും.
ശിവഗിരിയിലും വിപുലമായ പരിപാടികൾ ഇന്ന് നടക്കും. പുലർച്ചെ 4.30 മുതൽ തന്നെ വിശേഷാൽ പൂജകൾ ആരംഭിച്ചു. 7.15ന് ധര്‍മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തി. തുടർന്ന് ജയന്തി സമ്മേളനം കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
Discussion about this post