ദ്വാരക: ദ്വാരകാപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി. 99 വയസ്സായിരുന്നു. മദ്ധ്യപ്രദേശിലെ നർസിംഗ്പൂരിൽ വെച്ച് വൈകുന്നേരം 3.30ഓടെയായിരുന്നു സ്വാമി സമാധിയായത്.
തിങ്കളാഴ്ച അദ്ദേഹത്തിന്‍റെ സമാധി കർമ്മങ്ങൾ നടക്കും. ദ്വാരക, ശാരദ, ജ്യോതിഷ് പീഠങ്ങളുടെ ആചാര്യനായിരുന്നു സ്വാമികൾ. ദണ്ഡി സ്വാമി എന്നറിയപ്പെടുന്ന സ്വാമി സദാനന്ദ മഹാരാജിന്‍റെ നേതൃത്വത്തിലായിരിക്കും തുടർകർമ്മങ്ങൾ.
മദ്ധ്യപ്രദേശിലെ സിയോണി ജില്ലയിലെ ദിഘോരി ഗ്രാമത്തിൽ 1924ൽ ആയിരുന്നു സ്വാമികളുടെ ജനനം. പോതിറാം ഉപാദ്ധ്യായ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ നാമം. ആത്മീയാന്വേഷണത്തിനായി ഒൻപതാം വയസ്സിൽ വീടുവിട്ടു. സ്വാതന്ത്ര്യ സമരകാലത്ത് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്. 1981ലാണ് ശങ്കരാചാര്യ പട്ടം ലഭിച്ചത്.
Discussion about this post