വാഷിങ്ടണ്‍: ഇന്ത്യക്കെതിരെ കുപ്രചാരണം നടത്താനുള്ള ശ്രമങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വാഷിങ്ടണില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്‍റെ താക്കീത്. വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള മാധ്യമങ്ങളുടെ പേരെടുത്തു പറഞ്ഞായിരുന്നു ജയശങ്കര്‍ തുറന്നടിച്ചത്. കശ്മീര്‍ വിഷയത്തിലടക്കം അവര്‍ ഇന്ത്യക്കെതിരെ അഭിപ്രായം രൂപീകരിക്കാന്‍ ശ്രമിക്കുകയാണ്. തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നു. അത്തരം പക്ഷ പാതപരമായ റിപ്പോര്‍ട്ടിങ് രീതി പിന്‍തുടരുന്നവര്‍ അത് അവസാനിപ്പിക്കണം, വാഷിങ്ടണിലെ ഇന്ത്യന്‍-അമേരിക്കന്‍ വംശജരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മുന്നേറുകയാണ്. ആ മുന്നേറ്റത്തിന്‍റെ അവകാശികളാകാന്‍ കൊതിക്കുന്നവരുണ്ട്. പുതിയ ഇന്ത്യയുടെ സംരക്ഷകരും പിതാക്കന്മാരും ആകാന്‍ ബഹളം കൂട്ടുന്ന അത്തരക്കാര്‍ക്ക് ഇത്തരം മാധ്യമങ്ങള്‍ ആവശ്യമാണ്. ഒരു വശത്ത് ഇങ്ങനെ പൊങ്ങച്ചം പറയുകയും മറുവശത്ത് ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നീക്കങ്ങളെ വിദേശത്ത് അപഹസിക്കുകയും ചെയ്യുന്ന ഇക്കൂട്ടര്‍ക്ക് നിരാശപ്പെടേണ്ടിവരും അവര്‍ വിജയിക്കാന്‍ പോകുന്നില്ല, ജയശങ്കര്‍ പറഞ്ഞു.
Discussion about this post