ചെന്നൈ: മദ്രാസ് ഹൈക്കോടതി അനുവദിച്ചിട്ടും ആര്‍എസ്എസ് പഥസഞ്ചലനത്തിന് അനുമതി നിഷേധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒക്ടോബര്‍ രണ്ടിന് നടത്താനിരുന്ന പഥസഞ്ചലനത്തിന് ഡിഎംകെ സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്.
രാജ്യത്ത് മറ്റെല്ലാ സംസ്ഥാനത്തും സുഗമമായി നടക്കുന്ന വിജയദശമി ആഘോഷങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ മാത്രമാണ് വിലക്കുള്ളതെന്ന് ചൂണ്ടിക്കാട്ടി അന്‍പതിലധികം ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതിക്ക് മുന്നിലെത്തിയത്.
പഥസഞ്ചലനത്തിന് അനുമതി നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശവും നല്‍കി. എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ക്രമസമാധാന പ്രശ്‌നങ്ങളെ പിടിവള്ളിയാക്കി ഡിഎംകെ സര്‍ക്കാര്‍ വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു.
Discussion about this post