ചെന്നൈ: കേരളത്തിലേക്ക് അനധികൃതമായി 10 കോടിയുടെ നോട്ടുകെട്ടുകള്‍ കടത്തി കൊണ്ടുവരവേ പിടിയിലായ ലോറിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ കെ എല്‍ 59 പി 9905. തളിപ്പറമ്പ് ആര്‍ ടി ഒ ഓഫീസില്‍ അഹമ്മദ് കുഞ്ഞി ഹാജി മകന്‍ കെ ജി ഹാജി അയൂബ് എന്നയാളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യതാണിത്. അശോക് ലൈലാന്റ് ലോറിയുടെ നാഷണല്‍ പെര്‍മിറ്റ് റദ്ദായിട്ട് 2 വര്‍ഷമായി.
ഹര്‍ത്താലിന്‍റെ മറവില്‍ കേരളത്തില്‍ അക്രമം കാണിച്ചതിന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ ജാമ്യാവശ്യത്തിനായി കൊണ്ടുവന്ന പണമാണ് തമിഴ്‌നാട് പോലീസ് പിടിച്ചെടുത്തത്. ഡ്രൈവര്‍മാരായ വസീം അക്രം, സര്‍ബുദീന്‍, നാസര്‍ എന്നിവരേയും പിടികൂടി
നോട്ടുകെട്ടുകള്‍ കടത്താന്‍ ശ്രമിക്കവേ പിടിയിലായ നിസാര്‍ അഹമ്മദ് തീവ്രവാദികള്‍ക്ക് പണം എത്തിക്കുന്ന പ്രധാനകണ്ണി. തുണിക്കച്ചവടത്തിന്‍റെ മറവിലായിരുന്നു കള്ളപ്പണം കടത്തും വെളുപ്പിക്കലും. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ ‘സമീറ’ എന്ന പേരില്‍ പര്‍ദ്ദ കട നടത്തുന്ന നിസാര്‍ അഹമ്മദ് കാറില്‍ പണവുമായി എത്തി, കോഴിക്കോട്ട് കൊണ്ടുപോകാന്‍ ലോറിയില്‍ കയറ്റുമ്പോളാണ് പിടിച്ചെടുത്തത്.
പോപ്പുലര്‍ ഫ്രണ്ടിന്‍റെ ഒളിത്താവളമായും പണമിടപാടു കേന്ദ്രമായും നിരവധി തുണിക്കടകള്‍ പ്രവര്‍ത്തിക്കുന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പലതും നിരീക്ഷണത്തിലും ആയിരുന്നു. നിസാര്‍ അഹമ്മദ് തിരുവനന്തപുരത്ത് നടത്തിയ തുണിക്കട കേന്ദ്രീകരിച്ചും ഭീകരര്‍ ആസൂത്രണം നടത്തിരുന്നു. ഊറ്റുകുഴിയില്‍ ‘സലിം’ എന്ന പേരിലുള്ള ചുരിദാര്‍ കടയായിരുന്നു അത്.
കട ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടവരുടെ സജീവ സാന്നിധ്യം ഈ കടയില്‍ ഉണ്ടായിരുന്നു. വിദേശ രാജ്യങ്ങളിലേയ്ക്ക് പലരേയും ഈ കടയില്‍നിന്ന് റിക്രൂട്ട് ചെയ്ത് അയച്ചിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ ആസ്ഥാനമായും പ്രവര്‍ത്തിച്ചിരുന്ന കടയുടെ സമീപത്തെ സലാഫി സെന്ററിന്‍റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. ഹിന്ദുവും നെയ്യാറ്റിന്‍കര സ്വദേശിയുമായ വിദ്യാര്‍ത്ഥി എന്തിനിവിടെ വന്നു എന്നത് ഇന്നും ദുരൂഹമാണ്. ആറ്റുകാലില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന നിമിഷയെ മതം മാറ്റിയത് ഇവിടെ വെച്ചായിരുന്നു.
Discussion about this post