ചെന്നൈ: തമിഴ്‌നാട്ടില്‍ ആര്‍എസ്എസിന് പഥസഞ്ചലനം നടത്താന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ഒക്ടോബർ രണ്ടിന് 51 കേന്ദ്രങ്ങളില്‍ നടത്തുവാന്‍ തീരുമാനിച്ചിരുന്ന പഥസഞ്ചലനം നവംബര്‍ ആറിന് നടത്തുവാന്‍ എല്ലാ സൗകര്യവും നല്കാനാണ് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിന് നിര്‍ദേശം നല്കിയിരിക്കുന്നത്. കോടതി ഉത്തരവ് ലംഘിച്ചാല്‍ കോടതിയ ലക്ഷ്യം നേരിടേണ്ടി വരുമെന്നും സര്‍ക്കാരിന് ജസ്റ്റീസ് ഇളന്തിരയന്‍ മുന്നറിയിപ്പ് നല്കി.
നിബന്ധനകള്‍ക്ക് വിധേയമായി ഒക്‌ടോബര്‍ രണ്ടിന് പഥസഞ്ചലനം നടത്താന്‍ നേരത്തെ ഹൈക്കോടതി അനുമതി നല്കിയിരുന്നു. എന്നാല്‍ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഒക്ടോബർ രണ്ടിന് ഒരു സംഘടനയ്ക്കും മാര്‍ച്ചോ റാലിയോ നടത്താന്‍ അനുമതി നല്കാനാവില്ലെന്നു പറഞ്ഞ് ആര്‍എസ്എസ് പഥസഞ്ചലനത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതോടെ സര്‍ക്കാരിനെതിരെ ആര്‍എസ്എസ് കോടതിയ ലക്ഷ്യ ഹര്‍ജി നല്കുകയായിരുന്നു. ഗാന്ധി ജയന്തി ദിനത്തില്‍ ഒരു സംഘടനയുടെയും മാര്‍ച്ചിനോ റാലിക്കോ അനുമതി നല്കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതിനെത്തുടര്‍ന്നാണ് പകരം നവംബര്‍ ആറിന് പഥസഞ്ചലനത്തിന് കോടതി അനുമതി നല്കിയത്.
Discussion about this post