വാഷിങ്ടണ്‍: ഉക്രൈന്‍ ഭൂപ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത റഷ്യന്‍ നിലപാടിനെതിരെ ആഞ്ഞടിച്ച് അമേരിക്ക. നാറ്റോ സഖ്യകക്ഷികളെ സംരക്ഷിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ രാജ്യങ്ങളുടെ ഓരോ ഇഞ്ചും പ്രതിരോധിക്കാന്‍ അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്ന് ബൈഡന്‍ പറഞ്ഞു. പുടിന്‍റെ ഭീഷണികളില്‍ അമേരിക്കയും സഖ്യകക്ഷികളും ഭയപ്പെടില്ല. ഉക്രൈന് യുദ്ധോപകരണങ്ങള്‍ കൂടുതലായി നല്‍കും. റഷ്യന്‍ നീക്കം നിയമവിരുദ്ധമാണ്. അതിര്‍ത്തികളെ മാനിക്കണം, അതിര് കടക്കരുത്, ബൈഡന്‍ പറഞ്ഞു.
Discussion about this post