VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

മഹ്സ അമിനിക്ക് വേണ്ടി ഒരു മുടിക്കവിത

VSK Desk by VSK Desk
22 October, 2022
in ലേഖനങ്ങള്‍
ShareTweetSendTelegram

അടിമത്തത്തിന്‍റെയും അടിച്ചമർത്തലിന്‍റെയും ഭരണകൂട ഭീകരതയ്ക്കെതിരെ ഇറാനിലെ സ്ത്രീകൾ നടത്തുന്ന പ്രക്ഷോഭത്തിരയ്ക്ക് മലയാളത്തിൽ നിന്ന് ആദ്യത്തെ ഐക്യദാർഢ്യം.. മാതൃഭൂമിയിൽ ലോപ എഴുതിയ കവിത

മുടിയലേ മുടിയലേ

ലോപ

ആണിന് ,
ഏതു ബിസിനീതന്തുമരീചികേശനും
മുടി , വെന്നിക്കൊടി

സാംസണ് ,
പ്രാണന്‍റെ വിലയുള്ള
നട്ടെല്ലിന്‍റെ ഉറപ്പുള്ള കരുത്ത്.

പ്രവാചകന്
അഭയരോഗശാന്തിപ്രദമായ
ഈടുവയ്പ്പ്.

ലോകാരംഭം മുതൽ
പെണ്മാനുകൾ മേഞ്ഞു നടക്കും
അഴകുള്ള കാട് .

** * ** ** **

പെണ്ണിന് ,
വെട്ടിയ ഇത്തിരിത്തുമ്പ്
നനവുള്ളിടത്ത് കുഴിച്ചിട്ട്
വളരാൻ കാത്തു നിന്ന
കുട്ടിക്കാലം മുതൽ ,
മുടി ,
താനെന്ന തായ്ത്തടിയുടെ
എമ്പാടും പ്രസരിക്കുന്ന വേര്….

ആൺതൂലിക ,
കവിതയിലും കഥയിലും
അലങ്കരിച്ചു വിളമ്പുന്ന ഭോഗഭോജ്യം .

ഒറ്റപ്പത്തിയൊടായിരമുടലുകൾ
ചുറ്റുപിണഞ്ഞ
പനങ്കുലയും നീലത്തഴയും .

ആകാശഗോപുരത്തിൽ നിന്ന്
ആത്മനാഥനെറിഞ്ഞു കൊടുത്ത
പ്രണയത്തിന്‍റെ
പൊൻചുരുൾക്കയറ്….

മുടിയിരുട്ടിന്റെ സമൃദ്ധിയിൽ
നായകനെയൊളിപ്പിച്ച
വടക്കൻപാട്ടിന്റെ കൗശലം….

പലായനം ചെയ്യും
പെൺകുഞ്ഞിന്‍റെ
ഇത്തിരിച്ചെമ്പൻ ചകിരി….

പരസ്യസുന്ദരിയുടെ ഉടൽക്കമ്പിൽ
ഇളകിപ്പറക്കുന്ന
പട്ടുനൂലിഴപ്പതാക…..

‘കേശമിതു കണ്ടെന്റെ കേശവ ‘ എന്ന ,
പെണ്ണിന്റെ ആദ്യ പടയൊരുക്കത്തിന്‍റെ
ചോര പുരണ്ട ഉറുമി….

മുറിച്ചെറിഞ്ഞ മുലയും മുടിയും
മുളച്ചു കായ്ക്കുന്ന അന്നത്തിന്
യാചിച്ചു നിൽക്കുന്ന
നാളെയുടെ ആത്മനിന്ദ….

** ** ** *

എന്നിട്ടും.. എന്നിട്ടുമെന്തിനാണ്
മഹ്സ അമീനീ ,
ചന്ദ്രബിംബത്തിന്‍റെ ചാരുതയുള്ളവളേ
അവർ നിന്നെ
ഇല്ലാതാക്കിക്കളഞ്ഞത്?
മുടിയും ഉടലും അഴിച്ചുവയ്ക്കുന്ന
അനേകം വേദനകളെ ,
പ്രതിഷേധങ്ങളെ –
ഉടുപ്പിടുവിയ്ക്കുവാൻ ,
തല മറയ്ക്കുവാൻ
അവർ വൃഥാ ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്..

റഫറൻസ്

  1. മഹ്സ അമീനി – മുടി പുറത്തു കണ്ടതിന് സദാചാര പൊലീസ് കസ്റ്റഡിയിൽ ഇറാനിൽ മരണപ്പെട്ട പെൺകുട്ടി
  2. ബിസിനീതന്തുമരീചി കേശൻ – ചിന്താവിഷ്ടയായ സീത(ആശാൻ )
  3. ഒറ്റപ്പത്തിയൊടായിരമുടലുകൾ – മനസ്വിനി (ചങ്ങമ്പുഴ )
  4. കേശമിതു കണ്ടെന്‍റെ കേശവ – ദുര്യോധനവധം ആട്ടക്കഥ
  5. മുറിച്ചെറിഞ്ഞ മുല – മുലക്കരത്തിനെതിരെയുള്ള വിപ്ലവം
Share1TweetSendShareShare

Latest from this Category

ജൂൺ 18: മഹാത്മാ അയ്യങ്കാളി സ്‌മൃതി ദിനം

പ്രാണവായു തരുന്നോനെയിതാ തൊഴുന്നേന്‍

മാധവ്ജി നൂറാണ്ടു പിന്നിടുമ്പോള്‍..

നാരദ ദർശനം മാധ്യമങ്ങൾക്ക് മാർഗദർശി

തീര്‍ത്ഥം പോലെ ഒരു ജീവിതം

‘സ്വദേശി’ ജീവിതരീതിയിലെ ‘സ്വ’

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

നീലംപേരൂരിൽ വായനാദിനാചരണവും പുസ്തക ചർച്ചയും സംഘടിപ്പിച്ചു

ഹാല്‍ദിഘാട്ടി വിജയത്തിന് 450 വയസ്; ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

ABVP യുടെ സമ്മർദ്ദം ഫലം കണ്ടു; പി.എം ശ്രീ പദ്ധതിയിൽ കേരളം തുടരാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹം : എബിവിപി

“നമ്മുടെ ആദർശം” പ്രകാശനം ചെയ്തു

കെ.കെ. അനിരുദ്ധന്‍ തന്ത്രി തന്ത്രശാസ്ത്രജ്ഞരില്‍ വിപ്ലവാചാര്യന്‍: ആര്‍.വി. ബാബു

ശാസ്ത്രം മുഴുവൻ ആഗോള സമൂഹത്തിന്റെയും പൊതുവായ സ്വത്താണ് : പ്രൊഫ. അഭയ് കരന്ദിക്കർ

സംഘം: സ്വഭാവവും സമീപനവും

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies