ലണ്ടന്‍: ഇംഗ്ലണ്ടിലെ പ്രശസ്ത മീഡിയാ ഹൗസായ വോളന്‍ഡിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്‍റെ വധഭീഷണി. ഇന്നലെ രാവിലെയാണ് വോളന്റ് മീഡിയയിലെ രണ്ട് ജീവനക്കാരെ വധിക്കുമെന്ന് ഇറാനിയന്‍ സേന പ്രഖ്യാപിച്ചത്. സ്വതന്ത്രമാധ്യമ പ്രവര്‍ത്തനത്തിനു നേരെ ഇറാനിലെ മതഭരണകൂടം തുടര്‍ന്നുവരുന്ന അടിച്ചമര്‍ത്തല്‍ നയത്തിന്‍റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. സപ്തംബര്‍ 17ന് കുര്‍ദിഷ് യുവതി മഹ്‌സ അമിനി കൊല്ലപ്പെട്ടതിന് ശേഷം അന്‍പതിലേറെ മാധ്യമ പ്രവര്‍ത്തകരെയാണ് ഇറാനില്‍ പോലീസ് അറസ്റ്റ് ചെയ്തത്. മഹ്‌സയുടെ മരണ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത നിലൂഫര്‍ ഹമേദിയെ അറസ്റ്റ് ചെയ്ത് ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നിലൂഫറിന്‍റെ മോചനം ആവശ്യപ്പെട്ട് ഇറാനിലെ മാധ്യമപ്രവര്‍ത്തകരുടെ പ്രകടനം നടന്നിരുന്നു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നതിന്‍റെ പേരിലാണ് വോളന്റിലെ മാധ്യമപ്രവര്‍ത്തര്‍ക്കെതിരെ ഒടുവില്‍ വധഭീഷണി മുഴങ്ങിയിരിക്കുന്നത്. ഇറാന്‍ ഭരണകൂടത്തിന്‍റെ നേരിട്ടുള്ള ഭീഷണിയായാണ് ഇത് കാണുന്നതെന്ന് വോളന്റ് മീഡിയ വക്താവ് പറഞ്ഞു.
Discussion about this post