VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ശബരിമലയില്‍ ശുചീകരണം തുടങ്ങാത്തത് അയ്യപ്പന്മാരോടുള്ള വെല്ലുവിളി: വിഎച്ച്പി

VSK Desk by VSK Desk
16 November, 2022
in കേരളം
ShareTweetSendTelegram

കൊച്ചി: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് മഹോത്സവത്തിന് നാളെ തുടക്കം കുറിക്കാനിരിക്കെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊന്നും ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടില്ലെന്ന് വിഎച്ച്പി സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി. ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടില്ല. ഇത് ഭക്തരോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള പമ്പയിലെ സ്ഥലത്ത് പാര്‍ക്കിങ് സംവിധാനം നടപ്പാക്കാത്തത് കെഎസ്ആര്‍ടിയുടെ കൊള്ളയ്ക്ക് കൂട്ടുനില്‍ക്കാനാണ്. വലിയ വാഹനങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഇല്ലെങ്കില്‍ ഭക്തരെ പമ്പയില്‍ ഇറക്കിയ ശേഷം നിലയ്ക്കലില്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കണം. ഫെസ്റ്റിവല്‍ അലവന്‍സ്, കട്ട് റോഡ് അലവന്‍സ്, ഹില്‍ അലവന്‍സ് എന്നിങ്ങനെ അമിത നിരക്ക് ഈടാക്കാനാണ് നീക്കം. ടിക്കറ്റ് സംവിധാനത്തിലും അപാകതയുണ്ടെന്നും സിംഗിള്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും എറണാകുളത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിജി തമ്പി ആവശ്യപ്പെട്ടു.

പോലീസുകാരുടെ അമിത ഇടപെടലുകള്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധമാണ്. വര്‍ഷങ്ങളായി പമ്പയില്‍ നിന്നുള്ള പരമ്പരാഗത പാതയിലെ പടവുകള്‍ ഇന്ത്യന്‍ ബാങ്കുമായിട്ടുള്ള കരാര്‍ പ്രകാരമാണ് നിര്‍മിച്ചത്. എന്നാല്‍ കരാര്‍ ലംഘിച്ച്  നിര്‍മിക്കുന്ന പുതിയ പടവുകളുടെ നിര്‍മാണവും പൂര്‍ത്തിയായിട്ടില്ല. ശബരിമലയുടെ തനിമയും പ്രാചീനതയും നശിപ്പിക്കുവാനുള്ള നിഗൂഢ ശ്രമങ്ങളാണ് ദേവസ്വം ബോര്‍ഡിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ലോകകപ്പിനോട് അനുബന്ധിച്ച് പമ്പാതീരം ഫുട്‌ബോള്‍ ഗ്രൗണ്ടാക്കി മാറ്റാനാണ് നീക്കമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ ചൂണ്ടിക്കാട്ടി. ആചാരാനുഷ്ഠാനങ്ങളും അയ്യപ്പ ധര്‍മ്മവും പാലിക്കുന്നവരെ മാത്രമേ ശബരിമലയില്‍ ഡ്യൂട്ടിക്ക് നിശ്ചയിക്കാന്‍ പാടുള്ളൂ.

അന്നദാനം നടത്താന്‍ വിഎച്ച്പി സന്നദ്ധത അറിയിച്ചെങ്കിലും ദേവസ്വം ബോര്‍ഡ് ഹോട്ടല്‍ ലോബിയെ സഹായിക്കുന്ന നിലപാടാണ് എടുത്തത്. ഭക്തര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ ശബരിമല പാതയില്‍ ഓക്‌സിജന്‍ പാര്‍ലറുകള്‍ തുറക്കാമെന്ന് അറിയിച്ചിട്ടും മറുപടിയുണ്ടായിട്ടില്ലെന്നും രാജശേഖരന്‍ പറഞ്ഞു.

ശബരിപാതയ്ക്ക് വേണ്ടി ഭൂമിയേറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്നും ചെങ്ങന്നൂരില്‍ നിന്ന് മെട്രോ റെയില്‍ സംവിധാനം പമ്പവരെ എത്തിച്ചാല്‍ യാത്രാ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ സാധിക്കുമെന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്.  ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റേയും റയില്‍വേയുടേയും അനുമതി ലഭിച്ചു. ഗംഗ ട്രെയിന്‍ പദ്ധതിയോട് ഒപ്പം പമ്പയും കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പമ്പ വരെ പത്ത് സ്റ്റേഷനുകള്‍. ഈ സ്റ്റേഷനുകള്‍ക്ക് ദശാവതാരങ്ങളുടെ പേരിടാനാണ് കേന്ദ്ര തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

ജി.സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതാര്‍ഹം

കൊച്ചി:  ജി.സുധാകരന്‍റെ നിലപാട് മാറ്റം സ്വാഗതം ചെയ്യുന്നുവെന്ന് വിഎച്ച്പി. ഹിന്ദു വിരുദ്ധ പ്രസ്താവനകള്‍ നടത്തിയ വ്യക്തി പശ്ചാത്തപിക്കുന്നുവെന്ന് വേണം കരുതാനെന്ന് വിജി തമ്പി പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ ഈശ്വരവിരുദ്ധരാവണം എന്നതാണ് അടിസ്ഥാന തത്വം. അത് ഹിന്ദു വിരുദ്ധത മാത്രം ആകുന്നു എന്നതാണ് പ്രശ്‌നം. മുജാഹിദ് സമ്മേളനത്തിന് ആശംസ അറിയിച്ച എ.എം. ആരിഫ് എംപിയ്ക്ക് എതിരെ സിപിഎം എന്ത് നടപടി എടുക്കുമെന്നും വിജി തമ്പി ചോദിച്ചു. ആലുവ യുസി കോളജിന്‍റെ നൂറാം വാര്‍ഷികത്തില്‍ ഹൈന്ദവ പുരാണ ഗ്രന്ഥങ്ങളെ അവഹേളിച്ച സംഭവത്തിനു പിന്നിലും ഹിന്ദു വിരുദ്ധതയാണെന്നും അദ്ദേഹം പറഞ്ഞു.  

Share35TweetSendShareShare

Latest from this Category

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

പ്രൊഫ. (ഡോ.) ഡി. മാവൂത് എം.ജി. സർവകലാശാല വൈസ് ചാൻസലർ

ഭാരതീയരെ ഒന്നിപ്പിച്ചു നിർത്താൻ കഴിയുന്നത് സംസ്കാരത്തിന് മാത്രം: കാ. ഭാ. സുരേന്ദ്രൻ

ഹിന്ദുത്വം രാഷ്ട്രത്തിന്റെ അന്തസത്ത : ജെ. നന്ദകുമാർ

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ഹിമാലയൻ ഗ്രാമങ്ങളിൽ കാരുണ്യസ്പർശമായി മലയാളി ഡോക്ടർമാർ

പരിസ്ഥിതി അവബോധ വാർത്തയ്ക്ക് കെ.ജി.ശങ്കർ സ്‌മാരക മാധ്യമ പുരസ്കാരം ; വൈഷ്ണവി സിന്ധുവിന്

ആത്മനിർഭരത രാഷ്ട്ര നിർമ്മാണത്തിൻ്റെ ആധാരം : കുമാരമംഗലം ബിർള

രാഷ്ട്രത്തെ വൈഭവശാലിയാക്കുന്നതിന് തയാറെടുക്കണം: സർസംഘചാലക്

ബിഎംഎസിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം അയ്യൻകാൡ ഹാളിൽ നടന്ന വന്ദേമാതരം ദേശീയ ജാഗ്രതാസദസും ജനനായകർക്കുള്ള സ്വീകരണവും ബിഎംഎസ് മുൻ ദേശീയ അധ്യക്ഷൻ അഡ്വ. സി.കെ. സജിനാരായണൻ ഉദ്ഘാടനം ചെയ്യുന്നു. സി. ബാലചന്ദ്രൻ, സി.ജി. ഗോപകുമാർ, ബി.ബി. ഗോപകുമാർ എംഎൽഎ, വി. മുരളീധരൻ എംഎൽഎ, രാജീവ് ചന്ദ്രശേഖർ എംഎൽഎ, ശിവജി സുദർശൻ, മേയർ വി.വി. രാജേഷ്, എൻ.പി. രാജീവൻ, ഡെ. മേയർ ആശാനാഥ് സമീപം.

രാഷ്‌ട്രസ്‌നേഹത്തെ അവഹേളിക്കാന്‍ മടിയില്ലാത്ത തുരുത്താവുകയാണ് കേരളം: അഡ്വ. സി.കെ. സജിനാരായണന്‍

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം നാളെ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies