ദോഹ: ഫുട്ബാളിലെ മികച്ചതാരങ്ങളായ മെസ്സിയും എംബാപ്പെയും നേട്ടങ്ങള്‍ പങ്കുവെച്ച ലോകകപ്പായി ഖത്തര്‍ ലോകകപ്പ് മാറി. ലോകകപ്പ് കിരീടം അര്‍ജന്‍റീനയുടെ ഇതിഹാസ താരം മെസ്സി സ്വന്തമാക്കിയപ്പോള്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരത്തിനുള്ള സുവര്‍ണ്ണ പാദുകം ഫ്രാന്‍സിന്‍റെ (ഗോള്‍ഡന്‍ ബൂട്ട്) എംബാപ്പെ നേടി.
മെസ്സി ഏഴ് ഗോളുകള്‍ ആകെ നേടിയപ്പോള്‍ എംബാപ്പെ എട്ടു ഗോളുകള്‍ നേടി. പക്ഷെ ലോകകപ്പ് കിരീടം ഷൂട്ടൗട്ടിലൂടെ അര്‍ജന്‍റീന നേടിയതോടെ മെസ്സി അവസാന ലോകകപ്പില്‍ കിരീടത്തില്‍ മുത്തമിട്ടു ചരിത്രപുരുഷനായി. 35 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്‍റീനയ്ക്ക് കിരീടം ലഭിക്കുന്നത്. ഖത്തര്‍ ലോകകപ്പ് ടൂര്‍ണ്ണമെന്‍റിലെ മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോളും മെസ്സിക്ക് ലഭിച്ചു.
Discussion about this post