1923 മാർച്ച് 23 ന് സിന്ധിലെ സക്കൂർ എന്ന സ്ഥലത്താണ് ഹെമു കലാനി ജനിച്ചത്. പെസുമൽ കാലാനിയുടെയും ജെതി ബായിയുടെയും മകനായിരുന്നു.
കുട്ടിക്കാലം മുതൽ യൗവനകാലം വരെ വിദേശ സാധനങ്ങളുടെ ബഹിഷ്ക്കരണത്തിനായി സുഹൃത്തുക്കളോടൊപ്പം പ്രചരണം നടത്തുകയും അതിനു വേണ്ടി കഴിയും വിധം പ്രവർത്തിക്കുകയും ചെയ്തു.
സ്വദേശി വസ്തുക്കൾ ഉപയോഗിക്കാനായി ആളുകളെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
വിപ്ലവ പിന്നീട് പ്രവർത്തനങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെടുകയും
ബ്രിട്ടീഷുകാരെ എതിർത്തുകൊണ്ട് പ്രതിഷേധസൂചകമായി നിരവധി പ്രവർത്തനങ്ങളിൽ പങ്കാളിയാവുകയും ചെയ്തു.
മഹാത്മാ ഗാന്ധിയുടെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം 1942- ൽ ആരംഭിച്ചപ്പോൾ ഹെമു കലാനിയും അതിൽ വ്യാപ്രിതനായി.
സിന്ധിലെ ബ്രിട്ടീഷ് വിരുദ്ധ പ്രവർത്തനങ്ങൾ അടിച്ചമർത്തുന്നതിനായി ഭരണാധികാരികൾ പ്രത്യേക സേനയെ അയക്കുവാൻ തീരുമാനിച്ചു.
ട്രെയിനിൽ ഈ സേനയും സാമഗ്രികളും കടന്നു പോകുന്ന പ്രദേശങ്ങൾ മനസ്സിലാക്കിയ ഹെമു കലാനിയും കൂട്ടരും റെയിൽവേ ട്രാക്കിൽ നിന്ന് ഫിഷ് പ്ലേറ്റുകൾ ഒഴിവാക്കുന്നതിലൂടെ ട്രെയിൻ പാളംതെറ്റിക്കാൻ ആവശ്യമായ ആസൂത്രണം നടത്തി.
എന്നാൽ അട്ടിമറി നടത്താൻ കഴിയുന്നതിന് മുൻപ് ബ്രിട്ടീഷ് സേന അവരെ കണ്ടുപിടിച്ചു. ഹെമു കലാനിയെ അറസ്റ്റ് ചെയ്തു. സഹ-ഗൂഢാലോചനക്കാരുടെ പേരുകൾ വെളിപ്പെടുത്താൻ അദ്ദേഹത്തെ ക്രൂരമായി പീഡിപ്പിച്ചെങ്കിലും അദ്ദേഹം യാതൊന്നും തന്നെ വെളിപ്പെടുത്തിയില്ല. ഒടുവിൽ അദ്ദേഹത്തെ വിചാരണ ചെയ്യുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു.
1943 ജനുവരി 21ന് കേവലം ഇരുപത് വയസ് മാത്രമുണ്ടായിരുന്ന അദ്ദേഹത്തെ ബ്രിട്ടീഷുകാർ തൂക്കിലേറ്റി.
ധീര നായകന് പ്രണാമങ്ങൾ..
Discussion about this post