VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home സംസ്കൃതി

നവരാത്രി ആറാം ഭാവം: കാര്‍ത്യായനി ദേവി

VSK Desk by VSK Desk
27 September, 2025
in സംസ്കൃതി
ShareTweetSendTelegram

നവരാത്രിയുടെ ആറാം ദിവസമായ ഇന്ന് ആരാധിക്കേണ്ടത് പരാശക്തിയുടെ ആവിഷ്‌കാരമായ കാര്‍ത്യായനി ദേവിയെയാണ്. വാമന പുരാണത്തിലാണ് ദേവിയുടെ ആവിര്‍ഭാവത്തെപ്പറ്റി പറയുന്നത്. ബ്രഹ്‌മാ വിഷ്ണു മഹേശ്വരന്‍മാരുടെ ക്രോധത്തില്‍ നിന്നുണ്ടായ കിരണങ്ങള്‍ ഒന്നിക്കുകയും തുടര്‍ന്ന് കാര്‍ത്യായനി മഹര്‍ഷിയുടെ ആശ്രമത്തില്‍ സ്ത്രീരൂപത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്ത ദേവതയാണ് കാര്‍ത്യായനി. മഹിഷാസുരനെ വധിക്കണമെങ്കില്‍ സര്‍വ്വശക്തയായ സ്ത്രീക്ക് മാത്രമെ സാധിക്കുകയുള്ളൂ എന്ന് മനസ്സിലാക്കിയ ത്രിമൂര്‍ത്തികളുടെ ക്രോധാഗ്നിയില്‍ നിന്നാണ് കാര്‍ത്യായനി ദേവി ആവിര്‍ഭവിച്ചത്. മഹിഷാസുരനെ വധിച്ച ദേവി പിന്നീട് അറിയപ്പെട്ടത് മഹിഷാസുര മര്‍ദ്ദിനി എന്നാണ്.

ശ്രീമദ് ഭാഗവതപുരാണത്തിലെ ദശമസ്‌കന്ധത്തില്‍ ഗോപകന്യകമാര്‍ ധനുമാസത്തില്‍ കാര്‍ത്യായനി വ്രതമനുഷ്ഠിച്ച് യമുനാനദിക്കരയില്‍ മണ്ണുകൊണ്ട് ദേവിവിഗ്രഹമുണ്ടാക്കി പ്രാര്‍ത്ഥിച്ചതായി പറയുന്നുണ്ട്. അവര്‍ ആ സന്ദര്‍ഭത്തില്‍ പ്രാര്‍ത്ഥിച്ച ശ്ലോകം ഇതായിരുന്നു.

കാര്‍ത്യായനി! മഹാമായേ
മഹായോഗിന്യധീശ്വരി!
നന്ദഗോപസുതം ദേവി!
പതിം മേ കുരുതേ നമ!
(ഭാഗ 10-22-4)

നാല് കൈകളോടുകൂടിയ ദേവി വാളും താമരയും രണ്ടു കൈകളില്‍ ധരിച്ചിരിക്കുന്നു. മറ്റ് രണ്ടു കൈകള്‍ കൊണ്ട് വരദമുദ്രയും അഭയമുദ്രയും കാണിച്ചിരിക്കുന്നു. സിംഹാരൂഢയായ ദേവിയുടെ മുഖത്ത് ഭക്തന്മാരോടുള്ള വാത്സല്യഭാവവും ദുഷ്ടന്മാരോടുള്ള ക്രോധഭാവവും സന്ദര്‍ഭാനുസരണം പ്രകടമാകുന്നു.

ദേവീഭാഗവതത്തിലെ പഞ്ചമസ്‌കന്ധത്തില്‍ മഹിഷാസുര മര്‍ദ്ദിനിക്ക് പതിനെട്ട് കൈകളുണ്ടെന്ന് പറയുന്നു. വിജയദശമി ദിവസമാണ് മഹിഷാസുരവധം നടന്നതെന്ന വസ്തുത വിശ്വസിക്കാമെങ്കില്‍ കാര്‍ത്യായനി ദേവിയും മഹിഷാസുരമര്‍ദ്ദിനിയും ഒന്നുതന്നെ.

ShareTweetSendShareShare

Latest from this Category

സന്ത് രവിദാസ്: സാമൂഹ്യ സമരതയിലൂന്നിയ സാമൂഹ്യ നവോത്ഥാന നായകൻ

ഡിസംബർ 22 ദേശീയ ഗണിത ദിനം; ഭാരതീയ ഗണിത പാരമ്പര്യം പാഠപുസ്തകങ്ങളിൽ

ഇന്ന് അരവിന്ദ സമാധിദിനം; യാഥാർത്ഥ്യമാകുന്ന അരവിന്ദദർശനം

ഇന്ന് ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം; ബലിദാനം നൽകുന്ന സന്ദേശം

സംഘദൗത്യം: ഭാരതത്തിന്റെ ചരിത്രനിയോഗം

നവരാത്രി എട്ടാം ദിവസം: ദേവി മഹാഗൗരി

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സംഘശതാബ്ദി ആത്മപരിശോധനയുടെ അവസരം: കെ.പി. രാധാകൃഷ്ണന്‍

തപസ്യ സാംസ്‌കാരികോത്സവം: മലയാളിക്ക് അഭിമാനബോധമില്ല: പി.ആര്‍. നാഥന്‍

എഴുത്തിന്റെ വഴിയിലെത്തിച്ചത് ഓംകാരം: ആര്‍.എന്‍. ജോ ഡിക്രൂസ്

ഏറ്റവും മഹത്തായ കവിത ഋഗ്വേദം: വി. മധുസൂദനന്‍ നായര്‍

തപസ്യ സുവര്‍ണോത്സവം: വിജയന്റെ സാഹിത്യത്തെ മാറ്റിനിര്‍ത്താന്‍ ശ്രമം: പ്രൊഫ. കെ.പി. ശശിധരന്‍

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ശതാബ്ദിയില്‍ സംഘത്തിന്റെ ആഗോള പ്രഭാവം

ഗണഗീതം റീൽസ് മത്സരം; ആകർഷകമായ സമ്മാനങ്ങൾ

Load More

Latest English News

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

National Education Policy should be viewed with a long-term vision: Dr. Krishna Gopal

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies