ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ നടത്തിയ സംഭവത്തില്‍ രണ്ടു പേരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിം വിഹാറിലാണ് ഖാലിസ്ഥാനി മുദ്രാവാക്യങ്ങള്‍ എഴുതിയത്. ജനക്പുരി, വികാസ്പുരി, പീരഗര്‍ഹി തുടങ്ങിയ ഇടങ്ങളിലും സമാനമായ മുദ്രാവാക്യങ്ങള്‍ എഴുതിയിട്ടുണ്ട്. നിരോധിത ഖാലിസ്ഥാനി ഭീകരസംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്‍റെയും അതിന്‍റെ തലവന്‍ ഗുര്‍പത്‌വന്ത് സിങ് പന്നുവിന്‍റെയും നിര്‍ദേശപ്രകാരമാണ് പിടിയിലായവരുടെ പ്രവര്‍ത്തനമെന്ന് പോലീസ് പറഞ്ഞു. ദല്‍ഹി പോലീസിന്‍റെ പ്രത്യേക സെല്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുറ്റവാളികളെ തിരിച്ചറിയാന്‍ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.


















