ബിജാപൂര്‍(ഛത്തിസ്ഗഡ്): 22 സൈനികരുടെ വീരമൃത്യുവിനിടയാക്കിയ 2021ലെ ബീജാപൂര്‍ മാവോയിസ്റ്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ എന്‍ഐഎയുടെ പിടിയിലായി. മാഡ്കം ഉങ്കി എന്ന കമലയാണ് ഭോപ്പാല്‍പത്തനത്തെ ഒളിസങ്കേതത്തില്‍ നിന്ന് പിടിയിലായത്.
2021 ഏപ്രിലില്‍ ബിജാപൂരിലെ ടെല്‍മ ഗുഡിയയ്ക്ക് സമീപം സുരക്ഷാ ഉദ്യോഗസ്ഥരെ പതിയിരുന്ന് ആക്രമിച്ച മാവോയിസ്റ്റ് സംഘത്തിലുള്‍പ്പെട്ടവരാണ് മാഡ്കം ഉങ്കി. താരേം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് 2021 ഝാര്‍ഖണ്ഡ് ജാഗ്വാറിന്റെയും ജില്ലാ പോലീസ് സേനയുടെയും സംയുക്ത പരിശോധനയില്‍ 777 വെടിയുണ്ടകളും രണ്ട് സെറ്റ് വോക്കി-ടോക്കികളും പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ നിരോധിത കമ്മ്യൂണിസ്റ്റ് ഭീകരസംഘടനയായ ടിഎസ്പിസി കേഡറുകളുമായി ചെറിയതോതിലുള്ള വെടിവയ്പുണ്ടായി.
റാഞ്ചിയിലെ ബുദ്മുവില്‍ സുമു വനമേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യത്തെക്കുറിച്ച് വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടന്നത്.
നേരത്തെ, ജനുവരി 28 ന് ഛത്തീസ്ഗഡിലെ കങ്കേറിലെ ആമബെഡയില്‍ നടത്തിയ ഓപ്പറേഷനില്‍ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡിന്‍റെ (ഡിആര്‍ജി) ഉദ്യോഗസ്ഥര്‍ ഡിറ്റണേറ്ററുകള്‍, കോഡക്സ് വയറുകള്‍, നക്സല്‍ യൂണിഫോമുകള്‍, വന്‍തോതില്‍ നക്സല്‍ സാഹിത്യങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി സാമഗ്രികള്‍ പിടിച്ചെടുത്തു.















Discussion about this post