ജയ്പൂര്‍: സംസ്‌കൃതത്തെ സംഭാഷണഭാഷയാക്കി വീണ്ടെടുക്കുന്നതില്‍ വലിയ പങ്കാണ് ‘ഭാരതി’ വഹിക്കുന്നതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. 73 വര്‍ഷമായി മാസിക എന്ന നിലയില്‍ തുടര്‍ച്ചയായി പുറത്തിറങ്ങുന്ന ഭാരതി ഭാഷയുടെ ജനകീയതയ്ക്ക് വഴിവച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്‌കൃത പണ്ഡിതന്മാരുടെയും ഗവേഷക വിദ്യാര്‍ത്ഥികളുടെയും ലേഖനങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഭാരതിയുടെ നേതാജി പതിപ്പ് ജയ്പൂരില്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധിനിവേശത്തിനെതിരായ പോരാട്ടമാണ് നേതാജി നടത്തിയത്. അധിനിവേശ ഭാഷകളുടെ കുത്തൊഴുക്കിലും ഭാരതീയ സംസ്‌കൃതിയുടെ പ്രചാരത്തിനായി പോരാടുകയാണ് ഭാരതി ചെയ്യുന്നതെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി. ഭാരതി പത്രിക മാനേജിങ് എഡിറ്റര്‍ സുദാമ ശര്‍മ്മ, പാഥേയ് കണ്‍ പത്രിക മാനേജിങ് എഡിറ്റര്‍ മനക്ചന്ദ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Discussion about this post