ലഖ്‌നൗ: അയോധ്യയില്‍ നൂറേക്കര്‍ സ്ഥലത്ത് ആര്‍എസ്എസ് കാര്യാലയം നിര്‍മ്മിക്കുന്നുവെന്ന് വ്യാജവാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതി. ആര്‍എസ്എസ് അവധ് പ്രാന്ത പ്രചാര് പ്രമുഖ് ഡോ. അശോക് ദുബെയാണ് ഹസ്രത്ഗഞ്ജ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
ദൈനിക് ഭാസ്‌കര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാകേഷ് അഗര്‍വാള്‍, ഹരിഭൂമിയുടെ എഡിറ്ററും ന്യൂസ് 24 ചീഫ് എഡിറ്ററുമായ രമേഷ് മിശ്ര എന്നിവരടക്കമുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. 2025ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന ആര്‍എസ്എസ്. ഇതിന് മുന്നോടിയായി അയോധ്യയില്‍ രണ്ടാമത്തെ ആസ്ഥാനം നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നതെന്നുമ ഇതിനായി 100 ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഭവന വികസന ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വാര്‍ത്ത. വാര്‍ത്തയ്ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സംഘടനയെ അപകീര്‍ത്തിപ്പെടുത്താനും സമൂഹത്തില്‍ വിദ്വേഷം സൃഷ്ടിക്കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.


















