തിരുവനന്തപുരം; ആറ്റുകാൽ പൊങ്കാല ദിവസം സേവാഭാരതിയുടെ ആഭിമുഖ്യത്തിൽ 73 സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങളിൽ നിന്നും വൈദ്യസഹായം, അന്നദാനം, ആംബുലൻസ് സേവനം കൂടാതെ ഭക്തജനങ്ങൾക്ക് ആവശ്യം വേണ്ടുന്ന സേവനങ്ങളും നൽകുന്നു.’
തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ഠിക്കുന്ന വിദഗ്ദ്ധ ഡോക്ടർമാർ നേതൃത്വം നൽകുന്ന വൈദ്യസഹായ കേന്ദ്രങ്ങളിൽ നഴ്സുമാർ ,പാരാമെഡിക്കൽ വിഭാഗവും പങ്കെടുക്കും. ICU ആംബുലൻസ് ഉൾപ്പെടെ 35ആംബുലൻസുകൾ ഈ കേന്ദ്രങ്ങളിൽ സഹായത്തിനുണ്ടാകും. കൂടാതെ സേവന കേന്ദ്രങ്ങളിൽ അന്നദാനം മറ്റ് ആവശ്യ സഹായങ്ങളും ഭക്തജനങ്ങൾക്ക് ലഭ്യമാകും.
വിശദ വിവരങ്ങൾക്കും, സഹായങ്ങൾക്കും താഴെപ്പറയുന്ന നമ്പരുകളിൽ ബന്ധപ്പെടേണ്ടതാണ്.7012777909,7510207282, 9446705385,8113006854
Discussion about this post