VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home ലേഖനങ്ങള്‍

ദേശീയതയുടെ ശബ്ദത്തോടൊപ്പം അണിചേരുക..

അഡ്വ. കെ.കെ. ബാലറാം (ആര്‍എസ്എസ് പ്രാന്ത സംഘചാലക്)

അഡ്വ. കെ.കെ. ബാലറാം by അഡ്വ. കെ.കെ. ബാലറാം
25 March, 2023
in ലേഖനങ്ങള്‍
ShareTweetSendTelegram

പ്രവര്‍ത്തനമാരംഭിച്ച് അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കാന്‍ പോകുന്ന ജന്മഭൂമി ഒരു സായാഹ്ന ദിനപത്രമായി ആരംഭിച്ചതാണ്. കംസന്‍റെ തടവറയില്‍ പിറന്ന ശ്രീകൃഷ്ണനെ പോലെ ശൈശവത്തില്‍ തന്നെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന കേരളത്തിലെ ഒരേയോരു പത്രമാണ് ജന്മഭൂമി. കോഴിക്കോട് നിന്ന് പത്രം ആരംഭിച്ച് രണ്ടു മാസം തികയും മുമ്പാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭരണകൂടത്തിന്‍റെ ചൊല്‍പ്പടിക്കു നില്‍ക്കാത്ത പത്രങ്ങളെ നിയന്ത്രിക്കാനായി ഏതറ്റം വരെയും പോകാന്‍ അന്നത്തെ ഭരണകൂടം തയ്യാറായി. കൊച്ചു പത്രമാണെങ്കിലും ജന്മഭൂമി നട്ടെല്ലുവളയ്ക്കാന്‍ തയ്യാറായില്ല. 1975 ജൂണ്‍ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിറ്റേ ദിവസം വലിയ വാര്‍ത്തയാക്കി ജനങ്ങളിലെത്തിച്ചത് അത്ഭുതത്തോടെയായിരുന്നു മാധ്യമലോകവും സഹജീവികളും വീക്ഷിച്ചത്.

ഒരാഴ്ച മാത്രമേ ഘനഗംഭീരമായ വാര്‍ത്തകളുമായി ജന്മഭൂമി ഇറക്കാന്‍ സാധിച്ചുളളൂ. ജൂലൈ 2ന് തന്നെ സായുധ പോലീസ് ജന്മഭൂമി ഓഫീസ് കൈയേറി അടിച്ചുതകര്‍ത്തു. പത്രാധിപരായിരുന്ന പി.വി.കെ നെടുങ്ങാടി, പ്രമോട്ടറായ ദത്രാത്തയ റാവു, നാരായണ്‍ജി എന്നിവരെ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചു. ആ സമയം മറ്റ് മുഖ്യധാരാ പത്രങ്ങളും വിപ്ലവ പത്രങ്ങളും വാര്‍ത്തകളുമായി സെന്‍സര്‍ ഓഫീസറുടെ മുമ്പാകെ ഓച്ഛാനിച്ച് നിന്ന് അനുമതി വാങ്ങുകയായിരുന്നു. സത്യസന്ധമായ വാര്‍ത്ത പ്രസിദ്ധീകരിച്ച് ജനങ്ങളെ അറിയിക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ലായിരുന്നു. അതുകൊണ്ടാണ്, ലാല്‍ കൃഷ്ണ അദ്വാനി ‘കുനിയാന്‍ പറഞ്ഞപ്പോള്‍ ഇഴയാന്‍ തയ്യാറായി’ എന്ന് അന്നത്തെ പത്രപ്രവര്‍ത്തനത്തെ വിശേഷിപ്പിച്ചത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 നവംബര്‍ 14ന് പ്രഭാതദിനപത്രമായി കേരളത്തിന്റെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും, ഗാന്ധിയനും, സര്‍വോദയ പ്രവര്‍ത്തകനുമായിരുന്ന എം.പി. മന്‍മഥന്‍ സാറിന്‍റെ പത്രാധിപത്യത്തില്‍ പ്രഭാതദിനപത്രമായി പുനരാരംഭിച്ച ജന്മഭൂമി ഉറച്ച കാല്‍വെപ്പോടെ ഇന്നും പ്രയാണം തുടരുകയാണ്.

പത്രമേഖല നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പരാധീനതകള്‍ക്കിടയിലും ജന്മഭൂമി മുന്നോട്ട് പോകുന്നത് അതിന്റെ വായനക്കാരുടെ സഹായത്താലാണ്. വായനക്കാരും, വരിക്കാരും, അഭ്യുദയകാംക്ഷികളുമാണ് ജന്മഭൂമിയുടെ കരുത്ത്. കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ കൊളളരുതായ്മക്കെതിരെ സത്യസന്ധമായി പ്രവര്‍ത്തിക്കുന്ന പത്രം എന്ന നിലയില്‍ മാത്രമല്ല ജന്മഭൂമിയെ ജനങ്ങള്‍ കാണുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രം ലക്ഷ്യം വച്ചുള്ള ജാതി-മത-വര്‍ഗ്ഗീയ പ്രീണനത്തെ സധൈര്യം തുറന്നുകാട്ടി ദേശീയതയിലൂന്നിയുള്ള വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കാന്‍ ജന്മഭൂമിക്ക് മാത്രമേ സാധിക്കു എന്ന ഉറച്ച വിശ്വാസമാണ് ജന്മഭൂമിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത വെളിവാക്കുന്നത്. അത്തരം വായനക്കാരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുകൊണ്ടു ജന്മഭൂമിയെ ഒരു കരുത്തുറ്റ പത്രമായി ജനങ്ങളില്‍ എത്തിക്കുന്നതിന്‍റെ ഭാഗമായി ഇന്നു മുതല്‍ ഏപ്രില്‍ 10 വരെ ജന്മഭൂമിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഈ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ദേശ സ്നേഹികളായ എല്ലാവരും പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Share10TweetSendShareShare

Latest from this Category

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

ഇന്ന് എബിവിപി സ്ഥാപന ദിനം: അനുസ്യൂതം തുടരുന്ന ആദര്‍ശയാത്ര

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

അജയ്യശക്തിശാലി

വന്ദേമാതരം: ഭാരതത്തിന്റെ ഹൃദയമന്ത്രം

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies