റാഞ്ചി(ഝാര്‍ഖണ്ഡ്): ബിഎംഎസ് ദേശീയ സമിതി യോഗത്തിന് റാഞ്ചിയില്‍ തുടക്കമായി. ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്തു. ദേശീയ ജനറല്‍ സെക്രട്ടറി സുരേന്ദ്രകുമാര്‍ പാണ്ഡെ, സംഘടനാ സെക്രട്ടറി ബി. സുരേന്ദ്രന്‍, മുന്‍ ദേശീയ പ്രസിഡന്റ് സി.കെ. സജിനാരായണന്‍, ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍ വി. ഭാഗയ്യ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന വിവിധ വിഷയങ്ങളെകുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്ത് ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കും. കേരളത്തില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, എം.പി. രാജീവന്‍, വി. രാധാകൃഷ്ണന്‍, കെ. മഹേഷ് കുമാര്‍, പി. ജയപ്രകാശ്, ഇ. ബാലചന്ദ്രന്‍, ആശാമോള്‍ ആദര്‍ശ്, എസ്. ദുരൈരാജ് തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.

















Discussion about this post