ജന്മഭൂമി 2025 ല്‍ അമ്പതാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. അച്ചടി മാധ്യമത്തിന്റെ സ്ഥാനം ഡിജിറ്റല്‍ മാധ്യമങ്ങള്‍ കൈയടക്കുന്നു, വര്‍ത്തമാന പത്രങ്ങള്‍ ഇല്ലാതാകുന്നുവെന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട്് കുറഞ്ഞത് കാല്‍ നൂറ്റാണ്ടായി. ടെലിവിഷന്റെ അതിപ്രസരത്തിലായിരുന്നു ആ ആശങ്കയും പറച്ചിലും. പക്ഷേ ആ കാല്‍നൂറ്റാണ്ടിനിടെയാണ് ജന്മഭൂമി വലിയ ചുവടുകള്‍ വെച്ചത്, ചുവടുറപ്പിച്ചത്. വായനക്കാരുടെ മികച്ച പിന്തുണയാണ് അതിനാധാരം. അതിനിയും കൂടുതല്‍ ശക്തമായി ഉണ്ടാകുമെന്ന വിശ്വാസം ഞങ്ങള്‍ക്കുണ്ട്. പുതിയ ഉയരങ്ങളിലേക്ക് നമുക്ക് ഒന്നിച്ച് നീങ്ങാം… നമസ്‌കാരം.
Discussion about this post