പാട്‌ന: സ്ത്രീ ഒരേ സമയം പൂവും അഗ്നിയുമാണെന്ന് റാഞ്ചി മേയര്‍ ആശാ ലക്ഡ. ബിഎംഎസ് ദേശീയ കണ്‍വന്‍ഷന്റെ ഭാഗമായി നടന്ന വനിതാസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍. പ്രവര്‍ത്തിക്കുന്ന എല്ലാ മേഖലയിലും സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കുമെന്ന് ആശാ ലക്ഡ പറഞ്ഞു.സ്ത്രീകളില്ലാതെ സൃഷ്ടി എന്ന ഭാവന അര്‍ത്ഥശൂന്യമാണ്. സമൂഹമിന്ന് സ്ത്രീയുടെ ശക്തി തിരിച്ചറിഞ്ഞിരിക്കുന്നു. അസംഘടിത മേഖലയിലെ സ്ത്രീകളെ സംഘടനയുമായി ബന്ധിപ്പിക്കുകയും സ്ത്രീകള്‍ക്ക് സംഘടിതരാകാന്‍ പരിപാടികള്‍ സംഘടിപ്പിക്കുകയും വേണമെന്ന് ആശ പറഞ്ഞു.അക്രമങ്ങള്‍ക്കെതിരായ സ്ത്രീകളുടെ ശബ്ദം സമൂഹത്തിലുറച്ചുകേള്‍ക്കേണ്ടത് ആവശ്യമാണെന്ന് നാഷണല്‍ ലേബര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപദേശക വി.വി. പ്രജ്ഞ പരാണ്ഡെ പറഞ്ഞു. പട്ന മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍ സീത സാഹു, റീത്ത എക്കയും തൃപ്തി അല്‍തി തുടങ്ങിയവര്‍ പ്രസംഗിച്ചു. പരിപാടിയില്‍ ബിഎംഎസ് വൈസ് പ്രസിഡന്റ് നീത ചൗബെ അധ്യക്ഷത വഹിച്ചു
Discussion about this post