ഭുവനേശ്വര്‍: മതിയായ തോതില്‍ അദ്ധ്യാപകരെ നിയമിക്കാതെ ഒഡീഷ സര്‍ക്കാര്‍ വിദ്യാഭ്യാസരംഗം താറുമാറാക്കുകയാണെന്ന് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി യാഗ്വാൽക്യ ശുക്ല. നവീന്‍ പട്നായിക് സര്‍ക്കാര്‍ വിദ്യാഭ്യാസ വിരുദ്ധ നയമാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ബിജു പട്നായിക് വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒഡീഷയില്‍ ഒഴിഞ്ഞുകിടക്കുന്ന അദ്ധ്യാപക തസ്തികകള്‍ നികത്തുന്നതിന് ആവശ്യമായ നടപടികള്‍ ബിജെഡി സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം. 2.26 ലക്ഷം ഒഴിവുകളാണ് സര്‍ക്കാര്‍ മേഖലയിലുള്ളത്. സര്‍വകലാശാലയില്‍ 57 ശതമാനവും ഡിഗ്രി കോളജുകളില്‍ 75 ശതമാനവും തസ്തികകളില്‍ ആളില്ല. നിയമന നടപടികളില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. കാമ്പസുകളില്‍ ഗുണ്ടായിസം വളര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വിദ്യാഭ്യാസത്തിലും തൊഴില്‍ മേഖലയിലും വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും യാജ്ഞവല്‍ക്യ ശുക്ല പറഞ്ഞു.
Discussion about this post