കൊട്ടാരക്കര: സുരക്ഷിതമായി ജീവിക്കാനുള്ള നാട്ടുകാരുടെ അവകാശത്തിന്മേലുള്ള കടന്നാക്രമണമാണ് ശിവൻകുന്ന് ഇടിച്ചു മണ്ണ് കടത്തുന്നത് മൂലം ഉണ്ടാക്കുന്നതെന്ന് മുൻ മിസ്സോറാം ഗവർണർ കുമ്മനം രാജശേഖരൻ പറഞ്ഞു. വളരെ പാരിസ്ഥിതീക പ്രത്യേകതകൾ ഉള്ളതും പ്രദേശവാസികളുടെ ജലസ്രോതസ്സ് എന്ന് കരുതുന്നതുമായ പെരുംകുളം ശിവൻകുന്ന് ഇടിച്ചു മണ്ണ് കൊണ്ടു പോകാനുള്ള ശ്രമത്തിനെ തുടർന്നു ബിജെപിയുടെയും ജനജാഗ്രത സമിതിയുടെയും നേതൃത്വത്തിൽ ശിവൻകുന്ന് സന്ദർശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കുമ്മനം രാജശേഖരൻ. ഒരു മല ഇടിച്ചു കൊണ്ട് പോകുന്നത് വരാൻ പോകുന്ന വരൾച്ചയുടെ സൂചയാണ്. ഒരു ടൺ മണ്ണിനു 1000 ലിറ്റർ വെള്ളം സംഭരിക്കാൻ സാധിക്കും ഒരു ലോറിയിൽ എഴോ എട്ടോ ടൺ മണ്ണ് ഇത്തരത്തിൽ കേരളത്തിൽ 2000 ൽ പരം ലോറികളിൽ മണ്ണ് ഇടിച്ചു കൊണ്ട് പോകുന്നു. അതിന്റെ കാലാവസ്ഥ വ്യതിയാനം കേരളത്തിൽ അടുത്തിടെ ഉണ്ടായികൊണ്ടിരിക്കുന്നത്. കുന്ന് സംരക്ഷിക്കുന്നു എന്ന് പറഞ്ഞാൽ ആ നാട്ടിലെ ജല സ്രോദസ്സ് സംരക്ഷിക്കുന്നു എന്നാണ് കരുതുന്നത്.
പണം ഉണ്ടാക്കാനും ലാഭക്കൊതിയുമാണ് കുന്നിടിക്കലിന് ഉണ്ടായിരിക്കുന്നതു. ശിവൻകുന്നു ഇടിച്ചു നിരത്തുന്ന നടപടിക്കെതിരെ സർക്കാരും കളക്ടറും അടിയത്തിരമായി ഇടപെടേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മണ്ണ് മാഫിയ സംഘങ്ങളുടെ ഭീഷണിയിലും പ്രലോഭനങ്ങളിലും വഴങ്ങാതെ നാടിന്‍റെ രക്ഷക്കായി ശക്തമായ നടപടി എടുക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാവണം. പ്രദേശവാസികളുടെ അതി ജീവനത്തിനുള്ള പോരാട്ടങ്ങൾക്കു കലവറയില്ലാത്ത പിന്തുണ നൽകുന്നതായി കുമ്മനം രാജശേഖരൻ പറഞ്ഞു. കുമ്മനം രാജശേഖരനൊപ്പം ബിജെപി ജില്ലാ പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി അഡ്വ വയയ്ക്കൽ സോമൻ, മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, ഏരിയ സെക്രട്ടറി അനിൽ കൈപ്പള്ളി, കർഷക മോർച്ച ജില്ല സെക്രട്ടറി അജയൻ ജി നായർ, ജനജാഗ്രത സമിതി കൺവീനവർ എൻ ബേബി, വാർഡ് മെമ്പർ സുരേഷ്, ബിജെപി നേതാക്കൾ, ജനജാഗ്രത സമിതി അംഗങ്ങൾ , പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.
Discussion about this post