ന്യൂദല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 10,093 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. 6,248 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,29,459 ആയി.
രോഗമുക്തി നിരക്ക് ഇപ്പോള്‍ 98.68% ആണ്. രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 57,542 പേരാണ്. രോഗമുക്തി നിരക്ക് 98.68 ശതമാനം.
പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 5.61 ശതമാനമാണ്. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.78%.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്‌സിനാണ്. ഇതില്‍ 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും ഉള്‍പ്പെടുന്നു.
ഇതുവരെ ആകെ നടത്തിയത് 92.4 കോടി പരിശോധനകളാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 1,79,853 പരിശോധനകള്‍.
Discussion about this post