കൊല്ലം: തൃക്കടവൂര്‍ ശിവരാജുവിന് ഗജരാജ രത്‌ന പട്ടം നല്‍കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആദരിച്ചു. തിരുവനന്തപുരത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ഇന്നലെ രാവിലെ നടന്ന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്ത ഗോപന്‍ ദേവസ്വം ബോര്‍ഡ് മുദ്ര ആലേഖനം ചെയ്ത പട്ടം ശിവരാജുവിന്റെ കഴുത്തിലണിയിപ്പിച്ചു.
ആയിരക്കണക്കിന് ആനപ്രേമികളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്. പട്ടം നല്‍കുന്ന സമയം ശിവരാജുവിന്റെ ആരാധകര്‍ ആര്‍പ്പുവിളികളോടെയാണ് ചടങ്ങിന് സാക്ഷികളായത്. തുടര്‍ന്ന് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ തൃക്കടവൂര്‍ ശിവരാജുവിന്റെ പാപ്പാന്‍മാരായ ഗോപാലകൃഷ്ണന്‍, മനോജ്, അനീഷ് എന്നിവരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് ആദരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലെ ആനയാണ് ശിവരാജു.
Discussion about this post