ന്യൂയോര്‍ക്ക് : ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുളള രാജ്യമായി മാറി ഇന്ത്യ. യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ചൈനയേക്കാള്‍ 2.9 ദശലക്ഷം ആളുകള്‍ കൂടുതലുണ്ട് ഇന്ത്യയില്‍.
ഇന്ത്യയുടെ ജനസംഖ്യ 1,428.6 ദശലക്ഷമാണെന്നും ചൈനയുടേത് 1,425.7 ദശലക്ഷമാണെന്നും ഐക്യരാഷ്ട്രസഭ പുറത്തുവിട്ട കണക്കുകളില്‍ ചൂണ്ടിക്കാട്ടുന്നു.
1950ല്‍ ഐക്യരാഷ്ട്ര സഭ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാനും പുറത്തുവിടാനും തുടങ്ങിയ ശേഷം ആദ്യമായാണ് രാജ്യത്തെ ജനസംഖ്യ ചൈനയെ മറികടക്കുന്നത്.
ചൈനയുടെ ജനസംഖ്യ കഴിഞ്ഞ വര്‍ഷം അതിന്റെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയ ശേഷം കുറയാന്‍ തുടങ്ങി. ഇന്ത്യയുടെ ജനസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 1980 മുതല്‍ കുറയുകയാണ്.
ഇന്ത്യയിലെ ജനസംഖ്യയുടെ 25% 0-14 വയസിനിടയിലും 18% 10-19 വയസിനിടയിലും 26% 10-24വയസിനിടയിലും 68% 15-64 വയസിനിടയിലുമാണ്. 65 വയസിന്് മുകളില്‍ 7% അളുകളുണ്ടെന്നാണ് യുഎന്‍എഫ്പിഎ റിപ്പോര്‍ട്ട്.
ചൈനയുടെ അനുബന്ധ കണക്കുകള്‍ 17%, 12%, 18%, 69%, 14% എന്നിങ്ങനെയാണ്. അതായത് രാജ്യത്ത് 65 വയസ്സിനു മുകളിലുള്ള 200 ദശലക്ഷത്തിലധികം ആളുകളുണ്ട്.
ആയുര്‍ദൈര്‍ഘ്യത്തില്‍ ചൈന ഇന്ത്യയേക്കാള്‍ മുന്നിലാണ്. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം 82ഉം പുരുഷന്മാരുടേത് 76 ഉം ആണ്. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ കണക്കുകള്‍74 ഉം 71 ഉം ആണ് .
Discussion about this post