പ്രയാഗ്രാജ് (ഉത്തര്‍പ്രദേശ്): മഥുര ശ്രീകൃഷ്ണജന്മസ്ഥാന്‍ ഭൂമിത്തര്‍ക്കത്തില്‍ സിവില്‍ കോടതിയുടെ തീരുമാനത്തില്‍ ജില്ലാകോടതി വീണ്ടും വാദം കേള്‍ക്കണമെന്ന് അലഹബാദ് ഹൈക്കോടതി. ഷാഹി ഈദ്ഗാഹ് ട്രസ്റ്റിന്റെയും വഖഫ് ബോര്‍ഡിന്റെയും ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഉത്തരവ്.
സിവില്‍ ജഡ്ജിയുടെ തീരുമാനത്തില്‍ വീണ്ടും വാദം കേട്ട് ഉത്തരവിടാന്‍ മഥുര ജില്ലാ ജഡ്ജിയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. എല്ലാ കക്ഷികളും തങ്ങളുടെ വാദങ്ങള്‍ മഥുരയിലെ ജില്ലാ ജഡ്ജിക്ക് മുമ്പാകെ വീണ്ടും അവതരിപ്പിക്കേണ്ടിവരും.
2020 സപ്തംബറില്‍ ശ്രീകൃഷ്ണ ജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കര്‍ സ്ഥലത്താണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ സിവില്‍ കോടതിയെ സമീപിച്ചത്. മസ്ജിദ് നീക്കം ചെയ്യണമെന്നും ഭൂമി ട്രസ്റ്റിന് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി സ്വീകാര്യമല്ലെന്ന 2020 സപ്തംബര്‍ 30ന് സിവില്‍ കോടതി പുറപ്പെടുവിച്ച ഉത്തരവാണ് ജില്ലാ കോടതി പരിശോധിക്കുന്നത്.
Discussion about this post