ഉധംപൂര്‍(ജമ്മുകശ്മീര്‍): കശ്മീരിന്‍റെ മുഖം മാറുന്നതില്‍ വിദ്യാശാലകള്‍ക്ക് വലിയ പങ്കുണ്ടെന്നും കൂടുതല്‍ വിദ്യാഭ്യാസകേന്ദ്രങ്ങ സജീവമാകണമെന്നും ജമ്മുകശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. ഉധംപൂരിലെ നൈന്‍സു നഗരത്തില്‍ സ്ഥാപിച്ച സന്ത് ഈശ്വര്‍ കാമ്പസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതീയ വിദ്യാ മന്ദിറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പുതിയ കാമ്പസ് സമര്‍പ്പിച്ചത്.
നൈന്‍സുവിലെ പത്തേക്കറോളം വരുന്ന ഭൂമിയിലാണ് കശ്മീരില്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി പുതിയ കാമ്പസ് നിര്‍മ്മിച്ചത്. സമീപത്തെ ഇരുപതിലധികം ഗ്രാമങ്ങളിലെ കുട്ടികള്‍ക്ക് സ്വതന്ത്രമായ അന്തരീക്ഷത്തില്‍ ഇന്ത്യന്‍ പാരമ്പര്യത്തിലും സംസ്‌കാരത്തിലും ഊന്നിയ വിദ്യാഭ്യാസം നല്കുകയാണ് കാമ്പസിന്റെ ലക്ഷ്യം. ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ അംഗീകാരത്തോടെയാണ് സന്ത് ഈശ്വര്‍ ഫൗണ്ടേഷന്‍ കാമ്പസ് പ്രവര്‍ത്തിക്കുന്നത്.
ഭാരതീയ വിദ്യാ മന്ദിറും സന്ത് ഈശ്വര്‍ ഫൗണ്ടേഷനും പൊതുരംഗത്ത് നല്കുന്ന സേവനങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് മനോജ് സിന്‍ഹ അഭിനന്ദിച്ചു. ശാസ്ത്രബോധത്തിലും വിമര്‍ശനാത്മക ചിന്തയിലും മാനുഷിക മൂല്യങ്ങളുടെ വികാസത്തിലും അധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായം സ്വീകരിക്കാന്‍ അധ്യാപക സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഊന്നല്‍ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സന്ത് ഈശ്വര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് കപില്‍ ഖന്ന അധ്യക്ഷത വഹിച്ചു
Discussion about this post