ടോക്കിയോ: ജപ്പാനില്‍ റിക്ടര്‍ സ്‌കെയില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഒരു മരണം. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹോണ്‍ഷു ദ്വീപിന്‍റെ പടിഞ്ഞാറന്‍ തീരത്തുള്ള ഇഷികാവ പ്രവിശ്യയിലാണ് ഭൂചലനം ഉണ്ടായത്. നോട്ടോ പെനിന്‍സുലയുടെ വടക്കേ അറ്റത്തുള്ള സുസു നഗരത്തിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. തകര്‍ന്ന കെട്ടിടങ്ങളില്‍ നിന്ന് രണ്ട് പേരെ രക്ഷപ്പെടുത്തിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൂടുതല്‍ കെട്ടിടങ്ങള്‍ തകര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടെന്ന് സര്‍ക്കാര്‍ വക്താവ് ഹിരോകാസു മാറ്റ്‌സുനോ പറഞ്ഞു. പ്രദേശത്തെ രണ്ട് ആണവ നിലയങ്ങളില്‍ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
ടോക്കിയോ-കനസാവ ബുള്ളറ്റ് ട്രെയിനുകള്‍ സുരക്ഷാ പരിശോധനകള്‍ക്കായി താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്.
Discussion about this post