VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മഹാ കുംഭമേള മുതൽ കേരള കുംഭമേള വരെ , അവയവദാനം നൽകിയ ആലിൻ ഷെറിന് ആദരവ് : മൻകി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി

VSK Desk by VSK Desk
22 February, 2026
in ഭാരതം
ShareTweetSendTelegram

ന്യൂദൽഹി: മാൻ കി ബാത്തിന്റെ 131-ാമത് എപ്പിസോഡിൽ കൃത്രിമബുദ്ധിയെക്കുറിച്ച് സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദൽഹിയിൽ നടന്ന എഐ ഉച്ചകോടിയിൽ ലോകമെമ്പാടുമുള്ള ആളുകൾ പങ്കെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു. എഐ മേഖലയിലെ ഇന്ത്യയുടെ കഴിവുകൾ അവർ അടുത്തുനിന്ന് കണ്ടു. എഐ യുടെ സഹായത്തോടെ പുരാതന ഗ്രന്ഥങ്ങളും പുരാതന ചരിത്രവും നമ്മൾ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് കണ്ട് വിദേശ അതിഥികൾ അത്ഭുതപ്പെട്ടുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

സൈബർ സുരക്ഷയെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി മോദി ഡിജിറ്റൽ അറസ്റ്റുകളെക്കുറിച്ച് പരാമർശിച്ചു. ഡിജിറ്റൽ അറസ്റ്റുകളോട് ഞാൻ നിങ്ങളോട് വിശദമായി സംസാരിച്ചു. അതിനുശേഷം, നമ്മുടെ സമൂഹം ഡിജിറ്റൽ അറസ്റ്റുകളെയും ഡിജിറ്റൽ തട്ടിപ്പുകളെയും കുറിച്ച് കൂടുതൽ ബോധവാന്മാരായിത്തുടങ്ങിയിട്ടുണ്ട്, പക്ഷേ അത്തരം സംഭവങ്ങൾ ഇപ്പോഴും സംഭവിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും കെ‌വൈ‌സി പ്രക്രിയയെക്കുറിച്ച് പരിചിതമാണെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മഹാ കുംഭമേള മുതൽ കേരള കുംഭമേള വരെയുള്ള ആത്മീയ സമ്മേളനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി മാൻ കി ബാത്തിൽ പരാമർശിച്ചു.

ആലിൻ ഷെറിനെ അനുസ്മരിച്ചു

അവയവദാനത്തിലൂടെ നാലു പേർക്ക് ജീവൻ പകുത്തു നൽകിയ കുഞ്ഞുമാലാഖ ആലിൻ ഷെറിനെ മൻകി ബാത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറെക്കാലം ജീവിച്ചിരിക്കേണ്ട കുഞ്ഞായിരുന്നുവെന്നും നിരവധി സ്വപ്നങ്ങൾ ബാക്കി വച്ചാണ് ആ കുഞ്ഞ് പോയതെന്നും മോദി പരാമർശിച്ചു. എല്ലാമായ കുഞ്ഞിനെ നഷ്‌ടപ്പെടുന്നത് രക്ഷിതാക്കൾക്ക് തീരാവേദനയാണ്. ആ വേദനക്കിടയിലും കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ  എന്തൊരു വലിയ തീരുമാനമാണതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഓരോ പൗരനും ആ രക്ഷിതാക്കളെ ആദരവോടെ നമിക്കണം മഹനീയമായ ചിന്തയുടെയും ഉറച്ച വ്യക്തിത്വത്തിന്റെയും പ്രതീകമാണ് അവരുടെ തീരുമാനത്തിൽ പ്രതിഫലിച്ചത്. സ്വന്തം കുഞ്ഞ് നഷ്‌ടപ്പെട്ടപ്പോഴും മറ്റുള്ളവരെ സഹായിക്കാനാണ് ആ രക്ഷിതാക്കൾ മുന്നോട്ട് വന്നത്. ആലിൻ ഷെറിന്റെ പേര് എന്നെന്നും ഓർമ്മിക്കപ്പെടുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

രാജ്യം അടിമത്തത്തിന്റെ മാനസികാവസ്ഥ ഉപേക്ഷിക്കുന്നു

ആസാദി കാ അമൃത് മഹോത്സവ വേളയിൽ ചെങ്കോട്ടയിൽ നിന്ന് താൻ അഞ്ച് സുപ്രധാന ശക്തികളെക്കുറിച്ച് സംസാരിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. അതിലൊന്നാണ് അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്നുള്ള സ്വാതന്ത്ര്യം. ഇന്ന്, രാജ്യം അടിമത്തത്തിന്റെ അവശിഷ്ടങ്ങൾ ഉപേക്ഷിച്ച് ഇന്ത്യൻ സംസ്കാരത്തിന്റെ പ്രതീകങ്ങളെ വിലമതിക്കാൻ തുടങ്ങിയിരിക്കുന്നു. നാളെ, ഫെബ്രുവരി 23 ന്, രാഷ്‌ട്രപതി ഭവനിൽ രാജാജി മഹോത്സവം ആഘോഷിക്കും. ഫെബ്രുവരി 24 മുതൽ മാർച്ച് 1 വരെ ഈ പ്രദർശനം നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പരീക്ഷയെക്കുറിച്ചുള്ള ചർച്ചയെയും പരാമർശിച്ചു

“ഈ മാസം ആദ്യം നിങ്ങൾ ‘പരീക്ഷ പേ ചർച്ച’ കണ്ടുവെന്നും അതിൽ നിന്ന് എന്തെങ്കിലും പഠിച്ചുവെന്നും ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ പരീക്ഷാ പോരാളികളാണ്. നിങ്ങളെല്ലാവരും പൂർണ്ണഹൃദയത്തോടെ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്.” – ബോർഡ് പരീക്ഷകളെക്കുറിച്ച് സംസാരിക്കുമ്പോൾ പ്രധാനമന്ത്രി മോദി പറഞ്ഞു.

ShareTweetSendShareShare

Latest from this Category

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

തപസ്യ: വിജയകൃഷ്ണന്‍ അധ്യക്ഷന്‍, എം. സതീശന്‍ ജനറല്‍ സെക്രട്ടറി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies