ഭോപാല്‍: ദ് കേരളാ സ്റ്റോറി സിനിമയെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. ആസൂത്രിത ഭീകരതയുടെ മുഖം പുറത്തുകൊണ്ടുവരുന്ന ചലച്ചിത്രമാണ് കേരള സ്റ്റോറിയെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് തീരുമാനം. മധ്യപ്രദേശ് സര്‍ക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിച്ച സംസ്ഥാനമാണെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. മതപരിവര്‍ത്തനത്തിനെതിരായ ബോധവല്‍ക്കരണം ഈ സിനിമയിലൂടെ നടക്കും. എല്ലാവരും സിനിമ കാണണം. രക്ഷാകര്‍ത്താകളും കുട്ടികളും പെണ്‍മക്കളും ഈ ചലച്ചിത്രം കാണണം. അതിനുവേണ്ടിയാണ് സര്‍ക്കാര്‍ കേരള സ്റ്റോറിയെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കുന്നത്, അദ്ദേഹം പറഞ്ഞു.
ലൗജിഹാദിന്റെയും മതംമാറ്റത്തിന്റെയും ഭീകരതയുടെയും ഒളിച്ചുപിടിപ്പിച്ച മുഖങ്ങള്‍ ഈ സിനിമ തുറന്നുകാട്ടുന്നുണ്ട്. പെണ്‍മക്കള്‍ എങ്ങനെയാണ് വലയില്‍ കുടുങ്ങി നാശത്തിലേക്ക് പോകുന്നതെന്ന് ഇത് ചിത്രീകരിക്കുന്നു, ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
Discussion about this post