ഹൈദരാബാദ്: മഹാഭാരതം ചലച്ചിത്രമാക്കുകയാണ് തന്റെ ജീവിത ലക്ഷ്യമെന്ന് വ്യക്തമാക്കി സംവിധായകന്‍ എസ്.എസ് രാജമൗലി. രാജ്യത്ത് നിലവിലുള്ള മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും സമഗ്രമായി പഠിച്ചതിന് ശേഷമായിരിക്കും ചിത്രം ഒരുങ്ങുക എന്നും ഇതിന് മാത്രമായി ഏകദേശം ഒരു വര്‍ഷമെടുക്കുമെന്നും രാജമൗലി പറഞ്ഞു. ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയിലാണ് പരിപാടിയിലാണ് എസ്എസ് രാജമൗലി തന്റെ സ്വപ്‌നം വെളിപ്പെടുത്തിയത്.
മഹാഭാരതം ആസ്പദമാക്കി ഒരു സിനിമ ചെയ്യണമെന്ന് താന്‍ ഏറെ നാളായി സ്വപ്നം കാണുന്നുണ്ടെന്നും അത് ഉടന്‍ പൂര്‍ത്തിയാക്കാന്‍ പോകുകയാണെന്നും രാജമൗലി പറഞ്ഞു. ടെലിവിഷനിലെ 266 എപ്പിസോഡുകളുള്ള മഹാഭാരതം ഒരു സിനിമയാക്കുക എന്ന ദീര്‍ഘകാല സ്വപ്നം ഉടന്‍ നിറവേറ്റുമോ ഇത് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളുടെ ഭാഗമാകുമോ? എന്നായിരുന്നു പരിപാടിക്കിടെ അദ്ദേഹത്തോടുള്ള ചോദ്യം. ഇതുവരെ ചെയ്ത സിനിമകളെല്ലാം തന്നെ ‘മഹാഭാരതം’ എങ്ങനെ നിര്‍മ്മിക്കാമെന്ന് പഠിപ്പിച്ചവയാണ്.
രാജ്യത്ത് ലഭ്യമായ മഹാഭാരതത്തിന്റെ എല്ലാ പതിപ്പുകളും വായിക്കാന്‍ എനിക്ക് ഒരു വര്‍ഷമെടുക്കും. അവയെല്ലാം വായിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ ചിത്രം 10 ഭാഗങ്ങളില്‍ ആയിരിക്കും .അതാണ് ‘എന്റെ ജീവിത ലക്ഷ്യം . എന്റെ ഓരോ സിനിമയും അതിലേക്കുള്ള ചവിട്ടുപടിയാണ്. ഞാന്‍ മഹാഭാരതം ‘എനിക്ക്’ വേണ്ടി സാക്ഷാത്കരിക്കുന്നു എന്നാണ് അദ്ദേഹം മറുപടി നല്‍കിയത്.
Discussion about this post