ശ്രീനഗർ: ജമ്മുകശ്മീരിൽ ദി കേരള സ്റ്റോറിയുടെ പ്രത്യേക പ്രദർശനം നടത്തി വിശ്വ ഹിന്ദു പരിഷത്ത്. ജമ്മുവിൽ പെൺകുട്ടികൾക്കായാണ് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. ദി കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്നതിനെതിരെ വൻ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിലാണ് വിഎച്ച്പി പ്രത്യേക പ്രദർശനം സംഘടിപ്പിച്ചത്. പെൺകുട്ടികളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായാണ് സിനിമ പ്രദർശിപ്പിച്ചതെന്ന് വിശ്വ ഹിന്ദു പരിഷത്ത് പ്രവർത്തകർ വ്യക്തമാക്കി.
സംസ്ഥാനത്ത് ‘ദി കേരള സ്റ്റോറി’ നികുതി രഹിതമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് കത്തെഴുതിയിരുന്നു. മറ്റു പല സംസ്ഥാനങ്ങളും ചിത്രത്തിന് നികുതി ഇളവ് നൽകിയതിന് പിന്നാലെയാണ് വിഎച്ച്പി ഡൽഹി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്.
യഥാർത്ഥമായ സംഭവങ്ങളെ കോർത്തിണക്കിയുള്ള കഥയാണ് ദി കേരള സ്റ്റോറി പറയുന്നത്. സിനിമ റിലീസ് ചെയ്ത് ഒരാഴ്ചയ്‌ക്കുള്ളിൽ ചിത്രം മികച്ച് ബോക്‌സ് ഓഫീസ് വിജയത്തോടെ മുന്നേറുകയാണ്. 150 കോടി കളക്ഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സിനിമ മികച്ച പ്രേക്ഷക പ്രതികരണത്തോടെയാണ് പ്രദർശനം തുടരുന്നത്. ആദ ശർമ്മ, യോഗിത ബിഹാനി, സിദ്ധി , സോണിയ ബാലാനി എന്നിവരാണ് ദി കേരള സ്റ്റോറിയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Discussion about this post