കൊട്ടിയൂർ: എബിവിപി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘അനുഭൂതി 2023’ ത്രിദിന അവധിക്കാല ക്യാമ്പ് കൊട്ടിയൂരിൽ നടന്നു. എബിവിപി സംസ്ഥാന ജോ.സെക്രട്ടറി അഭിനവ് തൂണേരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ജില്ലയുടെ വിവിധ കലാലയങ്ങളിൽ നിന്ന് 60യിൽ പരം വിദ്യാർത്ഥികൾ ക്യാമ്പിന്റെ ഭാഗമായി.
വ്യക്തിത്വ വികസന,വിദ്യാഭ്യാസ,സാമൂഹിക, പാരിസ്ഥിതീക വിഷയങ്ങളിൽ ചർച്ചകളും സംവാദങ്ങളും നടന്നു.മൂന്നാം ദിവസം പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി പാലുകാച്ചി മലയിലേക്ക് നടന്ന ട്രാക്കിങോടു കൂടി ക്യാമ്പ് അവസാനിച്ചു.
എബിവിപി സംസ്ഥാന സെക്രട്ടറി NCT ശ്രീഹരി, ജില്ലാ പ്രസിഡന്റ് ജിബിൻരാജ് തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നയിച്ചു.
Discussion about this post