വാഷിങ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനെതിരെ വിമര്‍ശനമുയര്‍ത്തിയവര്‍ക്ക് കനത്ത മറുപടിയുമായി വൈറ്റ് ഹൗസ്. ഇന്ത്യന്‍ ജനാധിപത്യം ഊര്‍ജ്ജസ്വലവും ചൈതന്യവത്തുമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് വേണ്ടി വൈറ്റ് ഹൗസ് കോര്‍ഡിനേറ്റര്‍ ജോണ്‍ കിര്‍ബി വ്യക്തമാക്കി. നരേന്ദ്രമോദിയുടെ ഇന്ത്യയുമായി ആഴത്തിലും ശക്തവുമായ ബന്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് അതിന് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അമേരിക്കന്‍ ഭരണകൂടം ക്ഷണിച്ചത് ഇന്ത്യയിലെ ജനാധിപത്യത്തിന്റെ ആരോഗ്യം ശരിയായി മനസ്സിലാക്കിയിട്ടാണോ എന്ന നാഷണല്‍ പബ്ലിക് റേഡിയോ ഉയര്‍ത്തിയ വിമര്‍ശനത്തിനാണ് കിര്‍ബിയുടെ മറുപടി. നാഷണല്‍ പബ്ലിക് റേഡിയോയിലെ അസ്മ ഖാലിദ് എന്ന മാധ്യമപ്രവര്‍ത്തകയാണ് അമേരിക്കന്‍ നിലപാടിനെ ചോദ്യം ചെയ്തത്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരോഗ്യത്തെക്കുറിച്ച് ഇത്രയധികം ആശങ്കയുള്ളവര്‍ക്ക് ഇവിടെ നേരിട്ട് പോയി അതിന്റെ സ്വാതന്ത്ര്യവും മഹത്വവും മനസ്സിലാക്കാനാവുമെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു.
ആശങ്കകള്‍ പ്രകടിപ്പിക്കുന്നതിന് എല്ലാ സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ ഈ വിഷയം ലോകം കണ്ട സുഹൃത്തുക്കളുമായികൂടി ആലോചിച്ച് വേണം അവതരിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍കാരിയായ അസ്മ ഖാലിദ് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മാധ്യമപ്രവര്‍ത്തകയാണ്.
Discussion about this post